നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gun Seized | കോണ്‍ഗ്രസ് നേതാവ് KSBA തങ്ങളില്‍ നിന്നും തോക്ക് പിടിച്ചു;സംഭവം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

  Gun Seized | കോണ്‍ഗ്രസ് നേതാവ് KSBA തങ്ങളില്‍ നിന്നും തോക്ക് പിടിച്ചു;സംഭവം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

  തുരുമ്പിച്ച പഴയ റിവോൾവറും ഏഴ് വെടിയുണ്ടകളുമാണ് കൈവശം ഉണ്ടായിരുന്നത്.

  • Share this:
  കോയമ്പത്തൂർ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ പാലക്കാട് DCC വൈസ്  പ്രസിഡണ്ട് KSBA തങ്ങളിൽ നിന്നും റിവോൾവർ പിടികൂടി. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിൻ്റെ ബാഗിൽ നിന്നും റിവോൾവർ പിടിച്ചെടുത്തത്.

  തുരുമ്പിച്ച പഴയ റിവോൾവറും ഏഴ് വെടിയുണ്ടകളുമാണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ അധികൃതർക്ക് മുൻപാകെ തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.തുടർന്ന് കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറി.

  രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പഞ്ചാബ് അമൃത് സറിലേക്ക് പോവുന്നതിനായിരുന്നു ഇദ്ദേഹത്തിൻ്റെ യാത്ര. കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സസറിലേക്കും പോവുകയായിരുന്നു ലക്ഷ്യം.

  എന്നാൽ തോക്ക് പിടികൂടിയതോടെ യാത്ര മുടങ്ങി. വർഷങ്ങളായി തോക്ക് കൈവശം വെച്ചു വരുന്നയാളാണ് KSBA തങ്ങൾ. എന്നാൽ ലൈസൻസ് പുതുക്കിയിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.
  Published by:Jayesh Krishnan
  First published: