നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാണിക്കയൊക്കെ നേരിട്ടാകാം; ഗുരുവായൂരിലെ ഓൺലൈൻ കാണിക്കയോട് മുഖം തിരിച്ച് ഭക്തർ

  കാണിക്കയൊക്കെ നേരിട്ടാകാം; ഗുരുവായൂരിലെ ഓൺലൈൻ കാണിക്കയോട് മുഖം തിരിച്ച് ഭക്തർ

  ഓൺലൈൻ കാണിക്ക ആരംഭിച്ച് പത്തുദിവസം കഴിഞ്ഞിട്ടും ആകെ ലഭിച്ചത് 22,840 രൂപ മാത്രം

  ഗുരുവായൂർ

  ഗുരുവായൂർ

  • Share this:
   ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലേക്ക് ഓൺലൈൻ വഴിയുള്ള കാണിക്ക സമർപ്പണം (ഇ ഹുണ്ടിക) തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും വരുമാനത്തിൽ വന്‍ കുറവ്. പത്തുദിവസം കഴിഞ്ഞപ്പോൾ ആകെ ലഭിച്ചത് 22,840 രൂപ മാത്രം.

   വിഷുദിനത്തിലാണ് ഇത് ആരംഭിച്ചത്. ആദ്യദിവസം കിട്ടിയത് 2150 രൂപയായിരുന്നു. അടുത്ത രണ്ടുദിവസങ്ങളിലായി 900 രൂപയും ലഭിച്ചു. അതേസമയം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഭക്തർക്ക് നേരിട്ടുവന്ന് കാണിക്കയിടാനാണ് താത്‌പര്യമെന്നാണ് ഇ ഹുണ്ടികയുടെ വരുമാനം സൂചിപ്പിക്കുന്നത്.
   BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
   ഗുരുവായൂരിലെ ഭണ്ഡാരത്തിൽ പ്രതിമാസം നാലുമുതൽ അഞ്ചുകോടി വരെയാണ് വരുമാനം ലഭിക്കാറ്. കറൻസികൾക്കു പുറമേ, സ്വർണം-വെള്ളി ഉരുപ്പടികളും ഭക്തർ കാണിക്കയിടാറുണ്ട്. ക്ഷേത്രത്തിലേക്കു വരാൻ പ്രയാസമുള്ളവർക്കും ദൂരദിക്കുകളിലുള്ളവർക്കും സൗകര്യം എന്ന നിലയ്ക്കാണ് ദേവസ്വം ഇ ഹുണ്ടിക തുടങ്ങിയത്.

   ലോക്ഡൗൺ കാലത്ത് ഗുരുവായൂരിലേക്ക് വരാൻ സാധിക്കാത്ത ഭക്തർക്കും ഇത് പ്രയോജനമാകുമെന്നാണ് കരുതിയത്. എന്നാൽ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ഭണ്ഡാരത്തിൽ നേരിട്ട് പണം നിക്ഷേപിക്കുന്നതിന് പകരമാവാൻ ഇ ഹുണ്ടികയ്ക്ക് കഴിയില്ലെന്നാണ് ഭക്തരുടെ പൊതു അഭിപ്രായം.
   First published:
   )}