Unlock 1.0 Kerala | കണ്ണനെ കാണാൻ 20 സെക്കൻഡ്; ഗുരുവായൂരിലെ ദർശനം ഇങ്ങനെ

ക്ഷേത്രത്തിനകത്ത് പത്ത് മിനുട്ട് മാത്രമേ ഭക്തരെ അനുവദിക്കുകയുള്ളൂ. ആദ്യദിവസം ഓൺലൈൻ വഴി ബുക്ക് ചെയ്തത് 522 പേരാണ്.

News18 Malayalam | news18-malayalam
Updated: June 8, 2020, 4:49 PM IST
Unlock 1.0 Kerala | കണ്ണനെ കാണാൻ  20 സെക്കൻഡ്; ഗുരുവായൂരിലെ ദർശനം ഇങ്ങനെ
ഗുരുവായൂർ
  • Share this:
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തുള്ള ദർശനം നാളെ തുടങ്ങും. കോവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചുകൊണ്ട് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനകത്ത് പത്ത് മിനുട്ട് മാത്രമേ ഭക്തരെ അനുവദിക്കുകയുള്ളൂ. ആദ്യദിവസം ഓൺലൈൻ വഴി ബുക്ക് ചെയ്തത് 522 പേരാണ്.

ദർശനം എങ്ങനെ

കിഴക്കേ നടയിലെ ക്യൂ പന്തലിലൂടെ ഒറ്റവരിയായി ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് കൊടിമരത്തിന് മുന്നിൽ എത്തണം. കൊടിമരത്തിൻ്റെ വടക്കേ മണി വാതിലിലൂടെ കടന്ന് നാലമ്പല കവാടത്തിന് മുന്നിൽ വന്ന് തൊഴാം. പ്രാർത്ഥനക്ക് 20 സെക്കൻഡാണ് അനുവദിക്കുക. നാലമ്പലത്തിലേക്ക് പ്രവേശനമില്ല.

ഒരു വരിയിൽ അമ്പതു പേർ
അമ്പത് പേരടങ്ങുന്ന ഒറ്റവരിയായാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ഓരോ സംഘവും മടങ്ങിയാൽ വരിപ്പന്തലിലെ കമ്പികളും ക്ഷേത്രത്തിലെ ഇടനാഴികളും അണു മുക്ത്തമാക്കും. ഓരോ ദിവസവും 600 പേർക്കാണ് പ്രവേേശനം. സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ.

പ്രദക്ഷിണം അനുവദിക്കില്ല
ക്ഷേത്ര പ്രദക്ഷിണം അനുവദിക്കില്ല. ദർശനം കഴിഞ്ഞ് പടിഞ്ഞാറേ ഗോപുരനട വഴിയോ ഭഗവതിക്കെട്ട് വഴിയോ പുറത്തു കടക്കാം. കിഴക്കേ നട ഭാഗത്തേക്ക് പോകേണ്ടവർക്ക് പൊലീസ് കൺട്രോൾ മുറിക്ക് മുന്നിലെത്തി വൈജയന്തി കെട്ടിടത്തിലൂടെ പുറത്ത് കടക്കാം.

ക്ലോക്ക് റൂം തുറക്കില്ല
ചെരുപ്പ്, ബാഗ്, മൊബൈൽ ഫോൺ സൂക്ഷിയ്ക്കാൻ ക്ലോക്ക് റൂം അനുവദിക്കില്ല. കിഴക്കേ ഗോപുരനടയിലെ പൂന്താനം ഹാളിന് സമീപം വാഹനം പാർക്ക് ചെയ്യാം. ശൗചാലയവും പൂന്താനത്തിലാണ്. ദേവസ്വത്തിൻ്റെ പൊതു കംഫർട്ട് സ്റ്റേഷൻ തുറക്കില്ല.

ബുക്കിംഗ് ഇങ്ങനെ
www.guruvayurdevaswom.com എന്ന വെബ് സൈറ്റിൽ ആണ് ദർശനത്തിനായി ബുക്കിംഗ് നടത്തേണ്ടത്. ദർശന തീയതിയും സമയവും ഇ മെയിൽ വഴി അറിയിക്കും. ദർശനത്തിന് എത്തുമ്പോൾ ഇതിൻ്റെ പ്രിൻറ് കൊണ്ട് വരണം. അനുവദിച്ച സമയത്തിന് 20 മിനിറ്റ് മുമ്പ് ക്ഷേത്രത്തിൽ എത്തണം. കിഴക്കേ നടയിലെ ക്യൂ കൗണ്ടറി രേഖകൾ പരിശോധിക്കും. താപനില പരിശോധിച്ച ശേഷം അണു മുക്ത ലായനിയിൽ കൈ കഴുകിയ ശേഷം വേണം ക്യൂവിൽ നിൽക്കാൻ.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
തുലാഭാരം ആലോചിക്കും
ക്ഷേത്രത്തിൽ ഇപ്പോൾ തുലാഭാരം ഇല്ല. തുലാഭാരം വേണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്. തുലാഭാരത്തിന് സർക്കാരിൻ്റെ അനുമതി ഉണ്ടെന്നും തട്ടുകളും കൗണ്ടറും അണുമുക്തമാക്കിയ ശേഷം ആലോചിക്കുമെന്നും ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചു.



First published: June 8, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading