HOME » NEWS » Kerala » GURUVAYUR TEMPLE REOPENS FROM 24TH JUNE DARSHAN LIMITED TO 300 PEOPLE DAILY

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി; ദർശനം ദിവസേന 300 പേർക്ക് മാത്രം

നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

News18 Malayalam | news18-malayalam
Updated: June 23, 2021, 1:42 PM IST
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി; ദർശനം ദിവസേന 300 പേർക്ക് മാത്രം
guruvayur temple
  • Share this:
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വ്യാഴാഴ്ച മുതൽ ദൾശനത്തിന്‌ അനുമതി. ഒരു ദിവസം 300 പേർക്ക്‌ ദർശനം നടത്താനാണ് അനുമതിയുള്ളത്. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. ഓൺലൈനിൽ ബുക്ക്‌ചെയ്‌തവർക്ക്‌ മാത്രമാണ്‌ ദർശനത്തിന്‌ അനുമതി ലഭിക്കുക.

Also Read- 'ആരാധനാലയങ്ങള്‍ തുറക്കും; സീരിയല്‍ ചിത്രീകരണത്തിനും അനുമതി; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം': മുഖ്യമന്ത്രി

കർശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് അനുമതി. നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്നാണ് വിവരം.

Also Read- കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ ബുക്കിങ്ങുകൾ വരുന്ന സാഹചര്യത്തിൽ ബോർഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Also Read- സ്ത്രീധന പീഡനം; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ ക്രമീകരണം അനുസരിച്ചാകും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.

Also Read- ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്. ടിപിആർ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തിൽ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള 171 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. പതിനൊന്നിടത്ത് ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്, (ഡി വിഭാഗം). ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും നിയന്ത്രണങ്ങളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Published by: Rajesh V
First published: June 23, 2021, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories