നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മണിപ്പൂരി ഗവർണർക്ക് എതിരായ പ്രതിഷേധവും രാജ്ഭവൻ മാർച്ചും; അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  മണിപ്പൂരി ഗവർണർക്ക് എതിരായ പ്രതിഷേധവും രാജ്ഭവൻ മാർച്ചും; അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  പ്രതിഷേധക്കാരെ ഒറ്റക്കായും കൂട്ടായും രാജ്ഭവനിൽ വെച്ച് കാണാൻ തയ്യാറാണെന്ന് ഗവർണർ...

  ആരിഫ് മുഹമ്മദ് ഖാൻ

  ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
   തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പ്രതിഷേധവും മണിപ്പൂർ ഗവർണർക്ക് നേരെ നടന്ന പ്രതിഷേധവും അപലപനീയമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ് ഭവന്  മുന്നിൽ സമരത്തിനോ പ്രതിഷേധത്തിനോ ആരും വരേണ്ടതില്ലെന്നും ആർക്കും എപ്പോൾ വേണമെങ്കിലും തന്നോട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തീരുമാനമെടുക്കാൻ പറ്റാത്ത കാര്യങ്ങൾ അതിന്റ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാൻ മുൻകൈ എടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.  പ്രതിഷേധക്കാരെ ഒറ്റക്കായും കൂട്ടായും രാജ്ഭവനിൽ വെച്ച് കാണാൻ തയ്യാറാണെന്ന് ഗവർണർ പറഞ്ഞു.

   പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി നേരത്തെ മണിപ്പൂർ ഗവർണർക്ക് നേരെ ആലുവയിൽ  കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ലക്ഷദ്വീപിലേക്ക് പോകാനെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ള നേരെയാണ് പ്രതിഷേധമുണ്ടായത്. ആലുവ പാലസിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലെക്ക് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതിനെ തുടർന്ന് 10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. ഒടുവിൽ പൊലീസെത്തി സമരക്കാരെ മാറ്റുകയായിരുന്നു. ഈ സംഭവത്തെയാണ് കേരള ഗവർണർ അപലപിച്ചത്.

   പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ  അങ്ങനെയാണ് കാണുന്നത്. എന്നാൽ ആർക്കും നിയമം കൈയ്യിലെടുക്കാനോ പൊതുമുതൽ നശിപ്പിക്കാനോ അധികാരമില്ലെന്നും ആരിഫ് മുഹമദ് ഖാൻ പറഞ്ഞു. അത്തരം  നടപടികൾക്കെതിരെയാണ് പൊലീസ് സംവിധാനങ്ങൾ ഇടപെടുന്നത്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പൊലീസ് ഇടപെട്ടിട്ടുണ്ടെങ്കിൽ അതു കൊണ്ടാണെന്നും ഗവർണർ ന്യായീകരിച്ചു.
   Published by:Anuraj GR
   First published:
   )}