നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മിസ്റ്റർ കേരള ജീവിക്കാനായി മത്സ്യക്കച്ചവടത്തിൽ; ജിംനേഷ്യം ലോക്ക്ഡൗണിൽ പൂട്ടി

  മിസ്റ്റർ കേരള ജീവിക്കാനായി മത്സ്യക്കച്ചവടത്തിൽ; ജിംനേഷ്യം ലോക്ക്ഡൗണിൽ പൂട്ടി

  അങ്ങനെ മത്സ്യം വാങ്ങാൻ മാത്രം പോയി പരിചയമുള്ള 2002 ലെ മിസ്റ്റർ കേരള മത്സ്യ കച്ചവടം ആരംഭിച്ചു

  സോണിക്

  സോണിക്

  • Share this:
  ഉടനൊന്നും ജിംനേഷ്യം തുറക്കാനാകില്ലെന്ന് സോണിക്കിനറിയാം. ലോക്ക്ഡൗൺ തീർത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ മറ്റു വഴികൾ ആശ്രയിക്കേണ്ടിവരും. അങ്ങനെയാണ് മത്സ്യം വാങ്ങാൻ മാത്രം പോയി പരിചയമുള്ള 2002 ലെ മിസ്റ്റർ കേരള മത്സ്യ കച്ചവടം ആരംഭിക്കുന്നത്.

  എറണാകുളം പനമ്പിള്ളിനഗറിൽ രാവിലെ 7 മണിയോടെ ആരംഭിക്കുന്ന മത്സ്യവിൽപന ഏതാണ്ട് പത്തു മണിക്ക് അവസാനിക്കും. വരാപ്പുഴ മാർക്കറ്റിൽ നിന്നാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. ജിംനേഷ്യത്തിൽ ആണെങ്കിലും മത്സ്യവിൽപന ആണെങ്കിലും  ആരോഗ്യത്തിന് തന്നെയാണ് സോണിക്ക് പ്രഥമ പരിഗണന നൽകുന്നത്.
  TRENDING:അങ്കമാലിക്ക് പിന്നാലെ തിരുവാങ്കുളം; ആറ് മാസം പ്രായമായ കുഞ്ഞിന്റെ ദേഹം അച്ഛൻ പൊള്ളിച്ചു [NEWS]ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു
  [NEWS]
  സാഫല്യം കോംപ്ലക്സിന് പുറമേ പാളയം മാർക്കറ്റും അടച്ചു; തിരുവനന്തപുരത്ത് അതീവ ജാഗ്രത [NEWS]
  ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ജിംനേഷ്യം തുറക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ല എന്നാണ് സോണി പറയുന്നത്.  മാസങ്ങളോളമായി അടഞ്ഞുകിടക്കുന്ന ജിംനേഷ്യം എന്ന്  തുറക്കാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും സോണിക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

  അതുവരെ മത്സ്യ കച്ചവടം തുടരണം. പ്രതിസന്ധിയിലായ മറ്റു മേഖലകളിൽ എല്ലാം സഹായങ്ങൾ എത്തുമ്പോൾ  ജിംനേഷ്യങ്ങൾ നടത്തുന്നവരുടെ പ്രതിസന്ധികൾ കൂടി ബന്ധപ്പെട്ടവർ കാണണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭ്യർഥന.
  First published:
  )}