നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബിനോയ് കോടിയേരിക്കെതിരെ CPM കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി യുവതി

    ബിനോയ് കോടിയേരിക്കെതിരെ CPM കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി യുവതി

    പൊലീസിൽ പരാതി നൽകുന്നതിന് മുൻപേ പരാതിയുമായി പാർട്ടിനേതൃത്വത്തെ സമീപിച്ചിരുന്നുവെന്ന് യുവതി

    ബിനോയി കോടിയേരി

    ബിനോയി കോടിയേരി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരെ പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി വിവരം. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് കാട്ടി രണ്ട് മാസം മുമ്പാണ് പരാതി നൽകിയത്.വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് ഇക്കാര്യത്തിൽ നടന്നത്. എന്നാൽ ഔദ്യോഗിക പ്രതികരണത്തിന് കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. വിഷയത്തിൽസമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

       

      ജൂൺ 13 നാണ് ബിനോയ്‌ കൊടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ രണ്ട് മാസം മുൻപ് തന്നെ യുവതി സി പിഎം കേന്ദ്രം നേതാക്കൾക്ക് പരാതി നൽകിയിരുന്നു എന്നാണ് സൂചന. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നായിരുന്നു പരാതി. നേതൃ യോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സിപിഎം സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം.

      യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഇടപെടേണ്ടതില്ല എന്നും, ബിനോയ്‌ കോടിയേരി വ്യക്തിപമായി തന്നെ നേരിടട്ടെ എന്നുമുള്ള നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. നേതാക്കൾ ആരും വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. നേരത്തെ ബിനോയ്‌ കൊടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ച ഘട്ടത്തിൽ കേന്ദ്ര നേതൃത്വം കോടിയേരി ബാലകൃഷ്‌ണനിൽ നിന്നും വിശദീകരണം തേടിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

      First published:
      )}