വിവാദങ്ങൾക്ക് വിരാമമിട്ട് ഹാദിയ പഠനം പൂർത്തിയാക്കി. ഇനി ഹാദിയ വെറും ഹാദിയ അല്ല. ഡോ ഹാദിയ അശോകൻ.
ഹാദിയ
Last Updated :
Share this:
കോട്ടയം: വിവാദങ്ങൾക്ക് വിരാമമിട്ട് ഹാദിയ പഠനം പൂർത്തിയാക്കി. ഇനി ഹാദിയ വെറും ഹാദിയ അല്ല. ഡോ ഹാദിയ അശോകൻ. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഷെഫിൻ ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ തിളക്കമാർന്ന വിജയം ഒരു വിശിഷ്ടമായ നേട്ടമാണ്. കാരണം അവസാനമില്ലാത്ത പ്രാർത്ഥനകൾക്കു ശേഷമാണ് ഇതിൽ എത്തിച്ചേർന്നത്. വേർപിരിയലും തടവറയും സ്നേഹവും കരുണയും ഒക്കെ നിറഞ്ഞ കഠിനമായ പോരാട്ടത്തിനും ശേഷമാണ് ഈ വിജയം.
അൽഹംദുലില്ലാഹ് ! അന്തിമമായി നീ എത്തേണ്ടിടത്ത് തന്നെ എത്തിച്ചേർന്നിരിക്കുകയാണ്. നിന്നെ ഡോക്ടർ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനിക്കുന്നു.
ഡോ ഹാദിയ അശോകൻ
ഹാദിയ കേസ്
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് ഹാദിയ. അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില സേലത്തെ ഒരു കോളേജിൽ ഹോമിയോപ്പതി പഠനം നടത്തി വരികയായിരുന്നു. എന്നാൽ, ഇതിനിടയിൽ ഇവർ ഇസ്ലാമായി മതം മാറുകയും ഹാദിയ എന്ന് പേരു മാറ്റുകയും ഷെഫിൻ ജഹാൻ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. അഖിലയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഹൈക്കോടതി വിവാഹം റദ്ദു ചെയ്തിരുന്നു. എന്നാൽ, ഷെഫിൻ ജഹാൻ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി വിവാഹത്തെ അംഗീകരിക്കുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.