• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം; ലീഗ് സംഘത്തിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്


Updated: October 11, 2018, 5:15 PM IST
കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം; ലീഗ് സംഘത്തിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

Updated: October 11, 2018, 5:15 PM IST
ന്യൂഡൽഹി: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രമാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘത്തിന് കേന്ദ്രന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉറപ്പ് നൽകി. അടുത്ത വർഷം മുതൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ യാത്ര കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം വഴിയായിരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.വി അബ്ദുൽ വഹാബ് എം.പി, വി.കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയും സംഘത്തിലുണ്ടായിരുന്നു.

ബ്രൂവറിയിൽ കള്ളക്കളി പുറത്ത്; ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് രണ്ടുമാസം കഴിഞ്ഞ് അനുമതി

കോഴിക്കോട്​ എയർപ്പോട്ടിൽ റൺവേ നവീകരണം ആരംഭിച്ച 2015ലായിരുന്നു ഹജ്ജ് യാത്ര കൊച്ചി വിമാനത്താവളത്തിലേക്ക് മാറ്റിയത്. റൺവേ നവീകരണമടക്കമുള്ള അറ്റകുറ്റപണികൾ പൂർത്തിയായ ഈ ഘട്ടത്തിൽ ഹജ്ജ് യാത്ര കോഴിക്കോടുനിന്ന് ആരംഭിക്കേണ്ടതി​​ന്റെ അനിവാര്യത സംഘം മന്ത്രിയെ ബോധ്യപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിന് സമീപം എല്ലാ സൗകര്യങ്ങളുമുള്ള ഹജ്ജ് ഹൗസ്​ നിലവിലുണ്ടായിരിക്കുകയും ആകെ തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും വടക്കൻ ജില്ലകളിൽനിന്നുള്ളവരാവുകയും ചെയ്യുന്നതിനാൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കോഴിക്കോട്ടേക്ക്​ പുനഃസ്ഥാപിക്കണമെന്നും മുസ്ലിം ലീഗ് സംഘം ആവശ്യപ്പെട്ടു.

'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'

തുടർന്ന് അടുത്ത വർഷം മുതൽ ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നു ക്രമീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഹജ്ജ് എംബാർക്കേഷൻ കോഴിക്കോട്ടേക്കു തന്നെ മാറ്റുന്നതിന് സംസ്​ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംഘടനകളും അധികൃതരെ സമിപിച്ചു വരികയായിരുന്നു.

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍