• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; നെടുമ്പാശ്ശേരിയിൽ നിന്ന് ഇത്തവണ ഹജ്ജ് കർമത്തിനായി പോകുന്നത് 2431 പേർ

ഹജ്ജ് കർമ്മം എന്നത് മാനസിക ഐക്യത്തിന്റെ വിളംബരമാണെന്ന് മന്ത്രി കെ ടി ജലീൽ

news18
Updated: July 13, 2019, 7:39 PM IST
ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; നെടുമ്പാശ്ശേരിയിൽ നിന്ന് ഇത്തവണ ഹജ്ജ് കർമത്തിനായി പോകുന്നത് 2431 പേർ
cial
news18
Updated: July 13, 2019, 7:39 PM IST
നെടുമ്പാശ്ശേരി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കർമ്മം എന്നത് മാനസിക ഐക്യത്തിന്റെ വിളംബരമാണെന്ന് മന്ത്രി പറഞ്ഞു. ദേശ-ഭാഷാ സംസ്കാരത്തിന് അതീതമായി സർവ മനുഷ്യരുടെയും ഒത്തു ചേരൽ കൂടിയാണിത്. സത്യസന്ധതയുള്ള സമ്പത്തിന്റെ വിലപേശലില്ലാത്ത നല്ല മനുഷ്യൻ കൂടിയായ നല്ല വിശ്വാസിയായി ഹജ്ജ് കർമ്മം ചെയ്യുന്നവർ മാറണമെന്നും അദ്ദേഹം പറഞ്ഞു.

2431 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇത്തവണ ഹജ്ജ് കർമത്തിനായി തിരിക്കുന്നത്. ലക്ഷദ്വീപിൽ നിന്നും 330 പേരും നെടുമ്പാശ്ശേരിയിൽ നിന്നും പോകുന്നുണ്ട്. ഈ വർഷം രണ്ട് എമ്പാർക്കേഷൻ പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കണ്ണൂരുമാണ്. 13,600 പേരാണ് കണ്ണൂരിൽ നിന്നും യാത്ര തിരിക്കുന്നത്. ഇതിൽ 5699 തീർത്ഥാടകർ യാത്ര തിരിച്ചു കഴിഞ്ഞു. 2000ത്തിലധികം വനിതകൾ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കർമത്തിനായി പോകുന്നുണ്ട്.

  • INFO: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

  • Loading...


ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാജിമാരെല്ലാം സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്കല്ലാതെ പൊതുസമൂഹത്തിന്റെ നന്മക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ് ഹാജി, മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...