• HOME
 • »
 • NEWS
 • »
 • kerala
 • »
 • Halal Beef | ഹലാൽ ബീഫിന്റെ പേരിൽ ആക്രമണം നടത്തിയ പ്രതിയെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു

Halal Beef | ഹലാൽ ബീഫിന്റെ പേരിൽ ആക്രമണം നടത്തിയ പ്രതിയെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു

ക്രിമിനൽ കേസിൽ റിമാൻഡിലായ സാഹചര്യത്തിലാണ്​ നടപടി.

 • Share this:
  ഹലാൽ സ്റ്റിക്കർ (Halal Sticker) പതിക്കാത്ത ബീഫ് (Beef) നൽകണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർ മാർക്കറ്റ് കൈയേറി ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ (Arrest) യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു (Dismissed) . മേപ്പയൂർ മഠത്തുംഭാഗം പ്രണവത്തിൽ പ്രസൂണിനെയാണ് (29) ഇൻഡസ്​ മോട്ടോഴ്​സ്​ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടത്.കമ്പനിയുടെ കുറ്റ്യാടി ടെറിറ്റോറിയൽ ഹെഡ് ആയിരുന്നു ഇയാൾ.  ക്രിമിനൽ കേസിൽ റിമാൻഡിലായ സാഹചര്യത്തിലാണ്​ നടപടി. പ്രതിക്കെതിരെ കമ്പനി ആഭ്യന്തര അന്വേഷണം നടത്തും.

  കേസില്‍ ഒന്നാം പ്രതിയായ പ്രസൂണിനെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതി ബിജെപി അനുഭാവിയാണ്. ജീവനക്കാരനെ മര്‍ദിക്കുമ്പോള്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

   Also Read- ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം; ഒരാൾ കസ്റ്റഡിയിൽ

  ഞായറാഴ്ച മൂ​ന്നോടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിൽ എത്തിയ പ്രസൂൺ ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത്തരം ബീഫ് ഇല്ലെന്ന് വ്യക്തമാക്കിയ ജീവനക്കാരോട് പ്രസൂണും കൂടെയുള്ള ആളും തർക്കിക്കുകയും പിന്നീട് ഫോണിൽ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

  മർദനത്തിൽ കടയിലെ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. പ്രസൂണിനെ ജീവനക്കാരും നാട്ടുകാരും പിടിച്ച് പോലീസിലേൽപിച്ചു. കൂട്ടുപ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കെതിരെ ഐപിസി 308 (കുറ്റകരമായ നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

  സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു. ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിൽ സംഘ്പരിവാര്‍ ശക്തികളാണെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.

   ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്


  കാസര്‍കോട്: ഷവര്‍മ്മയില്‍(Shawarma) നിന്ന് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ(Kasaragod) കടയുടമയ്‌ക്കെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്(Look out Notice) പുറപ്പെടുവിച്ചു. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

  കുഞ്ഞഹമ്മദിന്റെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചതും 59 പേര്‍ ആശുപത്രിയിലായതും. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

  Also Read- ഷവര്‍മ പശ്ചാത്യ ഭക്ഷണം; ദയവായി കഴിക്കരുത്; അഭ്യര്‍ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി

  മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

  ചെറുവത്തൂരില്‍നിന്നും ശേഖരിച്ച ഷവര്‍മ സാംപിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായിരുന്നു.

  ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ 'അണ്‍സേഫ്' ആയി സ്ഥിരീകരിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
  Published by:Arun krishna
  First published: