നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Halal| 'ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്നാണ്; ചേരിതിരിവ് സൃഷ്ടിക്കാൻ സംഘപരിവാര്‍ ശ്രമം': മുഖ്യമന്ത്രി പിണറായി

  Halal| 'ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്നാണ്; ചേരിതിരിവ് സൃഷ്ടിക്കാൻ സംഘപരിവാര്‍ ശ്രമം': മുഖ്യമന്ത്രി പിണറായി

  അത് മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ (Halal Controversy) പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഹലാല്‍ എന്നാല്‍ കഴിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ത്ഥമാണ് ഉള്ളത്. എന്നാല്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   'ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അര്‍ത്ഥമാണ് ആ പദത്തിനുള്ളത്. എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികള്‍ കാണാന്‍ സാധിക്കും' - പിണറായി പറഞ്ഞു.

   ഹലാൽ വിവാദം ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയാണ്​ ഉപയോഗിക്കുന്നത്​. പാർലമെന്‍റിലെ ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയെ വർഗീയത കൊണ്ട്​ നേരിടാനാകില്ലെന്നും പിണറായി പറഞ്ഞു. സിപിഎം പിണറായി ഏരിയ കമ്മിറ്റി യോഗം ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

   സാമുദായ - വര്‍ഗീയ ശക്തികളുടെ വളര്‍ച്ച സ്ത്രീകള്‍ക്കിടയിലെ നവോത്ഥാന കാലത്തെ മുന്നേറ്റങ്ങളെ പോലും തടയുന്നവിധത്തിലായി വളര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ജാതി സമുദായങ്ങളുടെ കാലഹരണപ്പെട്ട ആചാരങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും നടുവില്‍ കുരുക്കി രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

   'ഹ​ലാ​ൽ ബോ​ർ​ഡു​ക​ൾ വെ​ച്ച് സം​ഘ്​​പ​രി​വാ​റിന് അടിക്കാനുള്ള വ​ടി കൊ​ടു​ക്കു​ന്നു': എ എൻ ഷം​സീ​ർ എംഎൽഎ

   ഹ​ലാ​ൽ (Halal) ബോ​ർ​ഡു​ക​ൾ വെ​ച്ച് കേ​ര​ളം പോ​ലൊ​രു മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ (Sangh Parivar) സം​ഘ​ട​ന​ക​ൾ​ക്ക് എ​ന്തി​നാ​ണ് അ​ടി​ക്കാ​നു​ള്ള വ​ടി അ​വ​രു​ടെ കൈ​യി​ൽ​കൊ​ണ്ട് കൊ​ടു​ക്കു​ന്ന​തെ​ന്നും എ എ​ൻ ഷം​സീ​ർ എംഎ​ൽ​എ (AN Shamseer). ഹ​ലാ​ൽ ഭ​ക്ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള വി​വാ​ദം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ലാ​ൽ വിഷയത്തിൽ അ​ഭി​പ്രാ​യ​വു​മാ​യി ഷം​സീ​ർ രം​ഗ​ത്തെ​ത്തി​യ​ത്. സി​പി​എം പാ​നൂ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എംഎ​ൽ​എ.

   ഹ​ലാ​ലി​ൽ മു​സ്​​ലിം മ​ത​നേ​തൃ​ത്വം കു​റ​ച്ച് ഉ​ത്ത​ര​വാ​ദി​ത്തം വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ അ​പ​ക്വ​മ​തി​ക​ളെ തി​രു​ത്താ​ൻ മത​നേ​തൃ​ത്വം ത​യാ​റാ​ക​ണം. എ​ന്തി​നാ​ണ് ഹ​ലാ​ൽ ഭ​ക്ഷ​ണം എ​ന്നൊ​ക്കെ വെ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ഇ​ഷ്​​ട​മു​ള്ള​വ​ർ ക​ഴി​ക്ക​ട്ടെ. അ​തി​ൽ ഇ​ന്ന ഭ​ക്ഷ​ണം മാ​ത്ര​മെ പാ​ടു​ള്ളൂ​വെ​ന്ന തീ​ട്ടൂ​ര​മെ​ന്തി​നാ​ണ്.

   കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ മ​ന​സ്സി​നെ ത​ക​ർ​ക്കാ​ൻ എ​ന്തെ​ല്ലാം ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യോ അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു​പോ​യ​വ​ർ വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ഷം​സീ​ർ ആ​രോ​പി​ച്ചു.
   Published by:Rajesh V
   First published:
   )}