നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു മുന്നണിയുമായും വെൽഫെയർ പാർട്ടിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല ; ഉള്ളത് പ്രാദേശിക നീക്കുപോക്കുകൾ മാത്രം: ഹമീദ് വാണിയമ്പലം

  ഒരു മുന്നണിയുമായും വെൽഫെയർ പാർട്ടിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല ; ഉള്ളത് പ്രാദേശിക നീക്കുപോക്കുകൾ മാത്രം: ഹമീദ് വാണിയമ്പലം

  വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിക്കുന്നവർ അവസരവാദികളാണെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളി പരസ്യമായി പ്രസ്താവനകൾ നടത്തുന്നു എങ്കിലും വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിച്ചിട്ടില്ല എന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

  ഹമീദ് വാണിയമ്പലം

  ഹമീദ് വാണിയമ്പലം

  • News18
  • Last Updated :
  • Share this:
  മലപ്പുറം: വെൽഫെയർ പാർട്ടിക്ക് ഒരു മുന്നണിയുമായും രാഷ്ട്രീയ ഐക്യമോ ബന്ധമോ ഇല്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. താഴെ തട്ടിൽ പ്രാദേശികമായി നീക്കു പോക്കുകൾ ഉണ്ട്. ഇതിനെ മുന്നണി ബന്ധം ആയി പറയാൻ ആകില്ല.

  2015 ലും വെൽഫെയർ പാർട്ടി ഇതുപോലെ നീക്കുപോക്ക് നടത്തിയിട്ടുണ്ട്. പക്ഷേ അന്ന് ഇതൊന്നും ആരും വിമർശിച്ചിട്ടില്ല. അന്ന് എൽ ഡി എഫും യു ഡി എഫും പലയിടത്തും വെൽഫെയർ പാർട്ടിയുടെ സഹായം തേടിയിട്ടുണ്ട്. ഇന്നും അതേ നിലപാട് എടുക്കുമ്പോൾ പക്ഷേ പലരും വെൽഫെയർ പാർട്ടിക്ക് എതിരെ പ്രസ്താവനകൾ നടത്തുന്നു, തീവ്ര വാദ പാർട്ടി ആണെന്നും പറയുന്നു. ഇത് തികഞ്ഞ അവസരവാദം ആണെന്നും ഹമീദ് വാണിയമ്പലം മലപ്പുറം പ്രസ് ക്ലബ്ബിൽ പറഞ്ഞു.

  You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

  സി പി എമ്മിന് ഇസ്ലാമോഫോബിയ ആണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആണ് സി പി എം ഞങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർത്താൻ തുടങ്ങിയത്. അന്ന് ഞങ്ങൾ ഫാസിസത്തിന് എതിരെ പോരാടുക എന്ന പൊതു നയത്തിന്റെ ഭാഗമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതാണ് ഇടത് മുന്നണിയുമായി ഉള്ള ബന്ധം മോശമാകാൻ കാരണം.  നീക്കുപോക്കുകൾ പ്രാദേശികമായിട്ടാണ്. അത് പാർട്ടി നയങ്ങളെ ബാധിക്കില്ല. അക്കാരണത്താൽ തന്നെ മുതിർന്ന നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കാര്യമാക്കുന്നില്ല. വെൽഫെയർ പാർട്ടിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നുംഅദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിക്കുന്നവർ അവസരവാദികളാണെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളി പരസ്യമായി പ്രസ്താവനകൾ നടത്തുന്നു എങ്കിലും വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിച്ചിട്ടില്ല എന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
  Published by:Joys Joy
  First published:
  )}