• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാറപകടം ആസൂത്രിതമെന്ന് ഹനാൻ

News18 Malayalam
Updated: September 8, 2018, 10:22 PM IST
കാറപകടം ആസൂത്രിതമെന്ന് ഹനാൻ
News18 Malayalam
Updated: September 8, 2018, 10:22 PM IST
കൊച്ചി: കാറപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഹനാൻ. കഴിഞ്ഞ ആഴ്ചയാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ചിലരുടെ നീക്കങ്ങൾ സംശയം ജനിപ്പിക്കുന്നതായും ഹനാൻ പറഞ്ഞു. തനിക്കുണ്ടായ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണോയെന്നു സംശയമുണ്ടെന്നാണ് ഹനാൻ പറയുന്നത്. കാറപടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയവെയാണ് ഹനാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഹനാൻ മീൻവിൽക്കുന്നത് അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താന്‍

'മീൻ കച്ചവടം ജീവിക്കാൻ വേണ്ടി; ഏഴാം ക്ലാസ് മുതൽ ദുരിതജീവിതം'

വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ട്. പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാറ്റി പറയുകയാണ്. ഇതു സംശയാസ്പദമാണെന്നും ഹനാൻ പറഞ്ഞു. അപകടം നടന്നത് രാവിലെ ആറുമണിക്കു ശേഷമാണ്. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ പേരുപോലും കേൾക്കാത്ത ഒരു ഓൺലൈൻ മാധ്യമം സ്ഥലത്തെത്തി. പിന്നീട് എക്സ്ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവർ ഫേസ്ബുക്ക് ലൈവ് ചെയ്തു. അപകടം നടന്ന ഉടൻ ഇവർ എങ്ങനെ അവിടെയെത്തിയെന്ന് അറിയില്ലെന്നും ഹനാൻ പറഞ്ഞു. ഇപ്പോഴും ഇവർ ശല്യം ചെയ്യുകയാണെന്നും ഈ കാര്യങ്ങളെല്ലാം ദുരൂഹത ഉണർത്തുന്നതാണെന്നും ഹനാൻ കൂട്ടിച്ചേർത്തു.

കാറപകടത്തിൽ ഹനാന് പരിക്ക്

തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂർ കോതപറമ്പിൽ വച്ചു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരുക്കേറ്റ ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
Loading...

ഹനാന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും

അതിനിടെ ഒന്നര വർഷത്തിനുശേഷം ഹനാനെ കാണാൻ പിതാവ് ഹമീദ് എറണാകുളത്തെ ആശുപത്രിയിലെത്തി. ഹനാന് അപകടം പറ്റിയ വിവരം അറിഞ്ഞപ്പോൾ ഹമീദ് വിളിച്ചിരുന്നു.
First published: September 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...