• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും'


Updated: September 14, 2018, 6:59 PM IST
'കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം,  പുതിയ ഹനാനായി തിരിച്ചുവരും'

Updated: September 14, 2018, 6:59 PM IST
കൊച്ചി: 'ആശുപത്രി വാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ സഹായവും വേണം.' മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിയ മന്ത്രി എ.സി. മൊയ്തീനോട് ഹനാന്‍ പറഞ്ഞ വാക്കുകളാണിത്.

മുന്‍പത്തേക്കാള്‍ ക്ഷീണമാണല്ലോ എന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചു വരും എന്നായിരുന്നു മറുപടി. ഹനാന്റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു.

ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി നല്‍കിയ 15 ലക്ഷം രൂപയും മന്ത്രി ഏറ്റുവാങ്ങി. മാനേജിംഗ് ഡയറക്ടര്‍ പി.വി. ആന്റണിയാണ് ചെക്ക് കൈമാറിയത്.

 
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍