• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുരുതരമായി പരിക്കേറ്റ ഹനാന് ശസ്ത്രക്രിയ; സഹായം ലഭ്യമാക്കിയെന്ന് പ്രതിപക്ഷനേതാവ്


Updated: September 3, 2018, 7:59 PM IST
ഗുരുതരമായി പരിക്കേറ്റ ഹനാന് ശസ്ത്രക്രിയ; സഹായം ലഭ്യമാക്കിയെന്ന് പ്രതിപക്ഷനേതാവ്

Updated: September 3, 2018, 7:59 PM IST
തിരുവനന്തപുരം: പഠനച്ചെലവ് കണ്ടെത്തുന്നതിനായി മത്സ്യവിൽപന നടത്തിയ ഹനാന് വാഹനപകടത്തിൽ സംഭവിച്ചത് ഗുരുതര പരിക്കെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുകയാണെന്നും, ചികിത്സാ ചെലവിലേക്ക് ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ ഹസർ കോളേജ് ഒരു ലക്ഷം രൂപ തന്‍റെ നിർദേശപ്രകാരം അടച്ചെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഹനാന്‍റെ ചികിത്സാച്ചെലവ് ഏറ്റെടുക്കണമെന്ന നിർദേശം മന്ത്രി ഇ.പി ജയരാജൻ അംഗീകരിച്ചതായും പ്രതിപക്ഷനേതാവ് പറയുന്നു. പഴയ ചുറുചുറുക്കോടെ ഹനാൻ ജീവിതത്തിലേക്ക് തിരികെ വരെട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹനാന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും



കാറപകടത്തിൽ ഹനാന് പരിക്ക്
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍