എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 87-ാം പിറന്നാൾ; പ്രിയ കഥാകാരന് ഇത്തവണ ആഘോഷങ്ങളില്ലാത്ത ജന്മദിനം
പുറംലോകം കാണാതെ വീട്ടിലിരിക്കുന്ന കോവിഡ് കാലത്ത് എന്ത് പിറന്നാളെന്നാണ് ജന്മദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം

m t vasudevan nair
- News18 Malayalam
- Last Updated: July 15, 2020, 12:31 PM IST
1933 ജൂലായ് 15-നാണ് നിളയുടെ തീരമായ കൂടല്ലൂരിൽ എം.ടി. വാസുദേവൻ നായർ ജനിച്ചത്. ജന്മം കൊണ്ട് കൂടല്ലൂരുകാരനാണെങ്കിലും കർമ്മം കൊണ്ട് കോഴിക്കോടുകാരാനായ മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻ നായർക്ക് നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉതൃട്ടാതിയാണ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച് കാൽ നൂറ്റാണ്ട് പൂർത്തിയാവുന്ന വർഷമെന്നതും ഈ പിറന്നാളിന്റെ പ്രത്യേകതയാണ്.
1995ലാണ് എം.ടിക്ക് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.പുറംലോകം കാണാതെ വീട്ടിലിരിക്കുന്ന കോവിഡ് കാലത്ത് എന്ത് പിറന്നാളെന്നാണ് ജന്മദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം. പതിവ് പോലെ പത്രങ്ങളും, പുസ്തകങ്ങളും വായിച്ചുള്ള ഒരു സാധാരണ ദിനം പോലെയാണ് മഹാമാരിയുടെ കാലത്തെ ഈ പിറന്നാൾ ദിനം എം.ടി.യുടെ ജീവിതത്തിൽ കടന്നു പോകുന്നത്. നോവലിസ്റ്റ്,തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ. മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
TRENDING:കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ [NEWS]കോവിഡ് പരിശോധനയ്ക്കിടെ 'നേസൽ സ്വാബ് സ്റ്റിക്ക്' ഒടിഞ്ഞ് മൂക്കിൽ കുടുങ്ങി; സൗദി ബാലന് ദാരുണാന്ത്യം [NEWS]എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ചെല്ലാനത്ത് 103 സമ്പർക്ക രോഗികൾ? [NEWS]
ലോകം രോഗഭീതിയിൽ നിന്നും മുക്തി നേടിയ പ്രസന്നമായ ഒരു പ്രഭാതം ഉണ്ടാകുമെന്ന തികഞ്ഞ പ്രതീക്ഷയാണ് മലയാളത്തിൻ്റെ ഈ കഥാകാരനുളളത്. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽനിന്ന് പതിവുള്ള സായാഹ്ന സവാരികൂടി വേണ്ടെന്ന തീരുമാനത്തിലാണ്. . മൂകാംബിക സന്ദർശനവും കോട്ടക്കൽ ആര്യവൈദ്യശാലയിൽ ജൂലൈയിലെ പതിവ് ചികിത്സയും,കൂടല്ലൂർ യാത്രയുമെല്ലാം അദ്ദേഹം ഉപേക്ഷിച്ചിരിക്കുകയാണ്.
1995ലാണ് എം.ടിക്ക് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.പുറംലോകം കാണാതെ വീട്ടിലിരിക്കുന്ന കോവിഡ് കാലത്ത് എന്ത് പിറന്നാളെന്നാണ് ജന്മദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം. പതിവ് പോലെ പത്രങ്ങളും, പുസ്തകങ്ങളും വായിച്ചുള്ള ഒരു സാധാരണ ദിനം പോലെയാണ് മഹാമാരിയുടെ കാലത്തെ ഈ പിറന്നാൾ ദിനം എം.ടി.യുടെ ജീവിതത്തിൽ കടന്നു പോകുന്നത്.