കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഫെയ്സ്ബുക് ലൈവിൽ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേർന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അർജുന്റെ കുടുംബത്തിന് ആയിരിക്കുമെന്നും അമല ലൈവിൽ വ്യക്തമാക്കി.
മാനസീകമായും ശാരീരികമായും അർജുനും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണെന്നും തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാൻ ചികിത്സയ്ക്ക് പോകേണ്ടി വന്നു. തുടങ്ങിയ കാര്യങ്ങളും ഫെയ്സ്ബുക് ലൈവിൽ അമല തുറന്നുപറഞ്ഞു. വളപട്ടണം പൊലീസ് സ്റ്റേഷനിൽനിന്നാണു സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണു സ്റ്റേഷനിൽ വന്നതെന്നും ലൈവില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.