• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മതവും രാഷ്ട്രീയവും അന്ധവിശ്വാസികൾക്കുള്ളതല്ല; ബുദ്ധിമാന്മാര്‍ക്കുള്ളതാണ്': ഹരീഷ് പേരടി

'മതവും രാഷ്ട്രീയവും അന്ധവിശ്വാസികൾക്കുള്ളതല്ല; ബുദ്ധിമാന്മാര്‍ക്കുള്ളതാണ്': ഹരീഷ് പേരടി

ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.

  • Last Updated :
  • Share this:
    മതവും രാഷ്ട്രിയവും അന്ധവിശ്വാസികൾക്കുള്ളതല്ല, ബുദ്ധിമാൻമാർക്കുള്ളതാണെന്ന് നടന്‍ ഹരീഷ് പേരടി. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സ്പീക്കര്‍ എം.ബി രാജേഷിന്‍റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസികൾ രക്തസാക്ഷികളാവും. അതി ബുദ്ധിമാന്മാര്‍ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലിൽ ഇണ ചേർന്ന് ജീവിച്ചുകൊണ്ടിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയപരമായി ഇരുചേരികളിലുള്ളവര്‍ സൗഹൃദം പങ്കുവെങ്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാർട്ടി ഓഫിസുകൾ തകർത്തവനും പൊതുമുതൽ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.

     Also Read- രാഷ്ട്രീയം വേറേ; സൗഹൃദം വേറേ; പഴയ സഹപ്രവര്‍ത്തകർക്കൊപ്പമുള്ള ചിത്രങ്ങളുമായി എംബി രാജേഷ്

    ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയിലാണ് മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെ കാണാനായി സെൻട്രൽ ഹാളിലേക്ക് എത്തിയതെന്ന് മുന്‍ എം.പി കൂടിയായ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞിരുന്നു.



    രാഹുല്‍ഗാന്ധി, കനിമൊഴി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഗൌരവ് ഗോഗോയ്, എഎം ആരിഫ്, എഎ റഹീം തുടങ്ങിയ പഴയതും പുതിയതുമായ സഹപ്രവർകരെ കണ്ടു മുട്ടിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചിത്രങ്ങള്‍‌ക്കൊപ്പം കുറിച്ചു.

    ഹരീഷ് പേരടിയുടെ കുറിപ്പ്

    മതവും രാഷ്ട്രിയവും അന്ധവിശ്വാസികൾക്കുള്ളതല്ല...ബുദ്ധിമാൻമാർക്കുള്ളതാണ്...അന്ധവിശ്വാസികൾ രക്തസാക്ഷികളാവും..അതി ബുദ്ധിമാൻമാർ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലിൽ ഇണ ചേർന്ന് ജീവിച്ചുകൊണ്ടിരിക്കും...വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാർട്ടി ഓഫിസുകൾ തകർത്തവനും പൊതുമുതൽ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക...ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രീയം ഉറക്കെ പറയുക...ജീവിതം ഒന്നേയുള്ളൂ..
    Published by:Arun krishna
    First published: