നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കിൽ നിങ്ങൾ ഡിങ്കോൾഫി'; DYFI ഫുഡ്‌ഫെസ്റ്റില്‍ പ്രതികരിച്ച് ഹരീഷ് പേരടി

  'മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കിൽ നിങ്ങൾ ഡിങ്കോൾഫി'; DYFI ഫുഡ്‌ഫെസ്റ്റില്‍ പ്രതികരിച്ച് ഹരീഷ് പേരടി

  ഹലാല്‍ വിവാദത്തില്‍ DYFI നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി

  • Share this:
   സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെ DYFI നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്.

   എറണാകുളം ജില്ലയില്‍ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നിയടക്കം വിളമ്പിയിരുന്നു. ഇത് ഉന്നയിച്ചാണ് നടന്റെ കുറിപ്പ്.

   'മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ DYFI ആണ്.. അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫികളാണ്', ഹരീഷ് കുറിച്ചു.

   എഎ റഹീമാണ് DYFI ഫുഡ് സ്ട്രീറ്റ്് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്.   കുറിപ്പിന്റെ പൂര്‍ണ്ണരൂപം

   Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..

   ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..   മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്...അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്...മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്...

   ലാൽ സലാം...

    'DYFI ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി ഉണ്ടാകുമെല്ലോ അല്ലേ?'; എ എ റഹിമിനോട് സന്ദീപ്‌ വാചസ്പതി

   തിരുവനന്തപുരം: 'ഭക്ഷണത്തിന് മതമില്ല' എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ (Halal Controversy) ഫുഡ് സ്ട്രീറ്റ് (Food Street) സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ (DYFI) തീരുമാനിച്ച സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ എ എ റഹീമിന് (AA Rahim) മുന്നിൽ ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ്‌ വാചസ്പതി (Sandeep Vachaspati). ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. ഇത് വളരെ നല്ല കാര്യമെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ്‌ വാചസ്പതി പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും കുറിച്ചു.

   ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ എന്നിങ്ങനെ എട്ട് ചോദ്യങ്ങളാണ് എ എ റഹീമിനോട് സന്ദീപ്‌ വാചസ്പതി ഉന്നയിക്കുന്നത്.
   Published by:Karthika M
   First published:
   )}