• HOME
 • »
 • NEWS
 • »
 • kerala
 • »
 • Haridasan Murder Reshma | 'എസ്.ഐ അശ്ലീലം പറഞ്ഞു; ശുചിമുറിയിൽ പോകാൻ അനുവദിച്ചില്ല'; പരാതിയുമായി രേഷ്മ

Haridasan Murder Reshma | 'എസ്.ഐ അശ്ലീലം പറഞ്ഞു; ശുചിമുറിയിൽ പോകാൻ അനുവദിച്ചില്ല'; പരാതിയുമായി രേഷ്മ

'ഒമ്പത് മണി മുതൽ രാത്രി വരെ പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ല'

 • Share this:
  കണ്ണൂർ: എസ്.ഐ അശ്ലീല പറയുകയും അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഹരിദാസൻ വധക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മോശം ഭാഷയിൽ അധിക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. പുന്നോൽ ഹരിദാസൻ വധ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജനും കാരായി രാജനും അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിയിലുണ്ട്.

  ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തനിക്കെതിരെ മനുഷ്യാവകാശലംഘനം നടന്നതായാണ് രേഷ്മയുടെ ആക്ഷേപം. ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 4.30 ന്ന് വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പൊലീസ് സംഘം വീട്ടിലെത്തി തന്റെയും മകളുടേയും ഫോണുകൾ കൈക്കലാക്കിയത്. ഒമ്പത് മണി മുതൽ രാത്രി വരെ പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ല. കൂത്തുപറമ്പ് സി ഐ മോശം ഭാഷയിൽ അധിക്ഷേപിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രേഷ്മയുടെ പരാതിയിൽ പറയുന്നു.  പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകൾ ആയിട്ട് പോലും അർദ്ധരാത്രി മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കി. കേസിൽ നിരപരാധിയാണ് എന്ന് വ്യക്തമാക്കുന്ന രേഷ്മ താനും ഭർത്താവും സിപിഎം അനുഭാവികൾ ആണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വാർത്താ സമ്മേളനത്തിൽ എം വി ജയരാജൻ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും തന്‍റെയും കുടുംബത്തിന്റെയും ഫോട്ടോകൾ പരസ്യപ്പെടുത്തുകയും ചെയ്തു. ഫോട്ടോകൾ ചോർത്തി നൽകിയത് പോലീസ് ആണെന്ന് സംശയിക്കുന്നതായും രേഷ്മ വ്യക്തമാക്കുന്നു.

  അതേസമയം രേഷ്മയുടെ വീടിന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണ്ടല്ലൂരിലെ വീട്ടിലും പരിസരത്തുമായി പത്തോളം ഉദ്യോഗസ്ഥരെയാണ് ചുമതല പ്പെടുത്തിയിട്ടുള്ളത്. രേഷ്മയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്.

  ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായിരുന്ന അധ്യാപിക രേഷ്മ. പി ജോലി രാജിവെച്ചു

  തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder Case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ പി ജോലി രാജിവെച്ചു. രേഷ്മ ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തിൽനിന്ന് അവരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ഇന്ന് രാവിലെയാണ് രേഷ്മയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തത്. കൊലക്കേസ് പ്രതിയ്ക്ക് സംരക്ഷണം നൽകിയതിന് അറസ്റ്റിലായതോടെയാണ് അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം മാനേജ്മെന്‍റ് നടപടി സ്വീകരിച്ചത്. ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

  Also Read-'വീട് നല്‍കിയത് കരാറാക്കിയ ശേഷം, രേഷ്മ മുന്‍ SFI പ്രവര്‍ത്തക' ; സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കുടുംബം

  ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

  Also Read- DYFI നേതാവിനെതിരെ അപകീർത്തികരമായ പ്രചാരണം; അർജുൻ ആയങ്കിക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

  ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
  Published by:Anuraj GR
  First published: