• HOME
  • »
  • NEWS
  • »
  • kerala
  • »
  • HARITHA LEADER SLAMS MSF LEADER FOR THE REMARK AGAINST HER AR TV

'രാത്രി 9 നു ശേഷം വാട്സാപ് സന്ദേശം തെറ്റ്'; പരാതി നൽകിയ വനിതകളെ എം.എസ്.എഫ് യോഗത്തിൽ അപമാനിക്കാൻ ശ്രമമെന്ന് ആരോപണം

ഹരിതയിലെ ഒരു പെൺകുട്ടി രാത്രി 9 മണിക്ക് ശേഷം തനിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചത് തെറ്റാണെന്നായിരുന്നു കബീറിൻ്റെ പരാമർശം

MSF_Haritha (പ്രതീകാത്മക ചിത്രം)

MSF_Haritha (പ്രതീകാത്മക ചിത്രം)

  • Share this:
കോഴിക്കോട്: കഴിഞ്ഞമാസം പതിനെട്ടാം തീയതി നാലു മണിക്ക്  മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീൽ നടന്ന MSF ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ വാക്കേറ്റം നടന്നതായി റിപ്പോർട്ട്. വനിതകളെ കുറിച്ച് MSF ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് നടത്തിയ മോശം പരാമർശമായിരുന്നു വാക്കേറ്റത്തിന് വഴിയൊരുക്കിയത്. ഹരിതയിലെ ഒരു പെൺകുട്ടി രാത്രി 9 മണിക്ക് ശേഷം തനിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചത് തെറ്റാണെന്നായിരുന്നു കബീറിൻ്റെ പരാമർശം. ഇങ്ങനെ സന്ദേശം അയക്കുന്നവർ മോശക്കാരാണെന്നും അഭിപ്രായപ്പെട്ടു. ഈ പരാമർശം  വനിതാ ഭാരവാഹി ചോദ്യം ചെയ്തതോടെ യോഗം  അലങ്കോലമാവുകയായിരുന്നു.

സംഭവം വിവാദമായതോടെ ആരോപണ വിധേയായ ആഷിഖ ഖാനം കബീർ മുണ്ടുപറമ്പിന് എതിരെ വെല്ലുവിളിയുമായി രംഗത്ത് വന്നു. എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായി ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്. നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട. പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ടന്ന  രൂക്ഷമായ വിമർശനമാണ് ആഷിഖ ഖാനം ഫേസ്ബുക്കിൽ കുറിച്ചത്

ആഷിഖ ഖാനത്തിൻ്റെ ഫെയിസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

മിസ്റ്റർ കബീർ, മുതുപറമ്പ, നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്.
ഞാൻ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്.

നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വർഷത്തിനിടക്ക് ഒരിക്കൽ പോലും ഞാനെന്റെ വാട്ട്സാപ്പ് ക്ലിയർ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതിൽ തന്നെ ഉണ്ട്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട!!!

സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..!!!!

പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കൾ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!!!
ആഷിഖ ഖാനം
Published by:Anuraj GR
First published:
)}