• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസവ ശസ്ത്രക്രിയ്ക്കു ശേഷം അ‍ഞ്ച് വർഷം വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷിന നടപടിയാവശ്യപ്പെട്ട് സൂചനാ നിരാഹാര സമരത്തിൽ

പ്രസവ ശസ്ത്രക്രിയ്ക്കു ശേഷം അ‍ഞ്ച് വർഷം വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷിന നടപടിയാവശ്യപ്പെട്ട് സൂചനാ നിരാഹാര സമരത്തിൽ

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

  • Share this:

    കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ യുവതി നടപടിയാവശ്യപ്പെട്ട് സൂചനാ നിരാഹാര സമരത്തിൽ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലാണ് ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയുടെ പ്രതിഷേധം.

    വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നുവെന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

    Also read-പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ

    2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയാണ് അഞ്ചുവർഷം വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.

    Published by:Sarika KP
    First published: