• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI-Congress Clash | കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

CPI-Congress Clash | കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

പാർട്ടി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസാണ് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ആലപ്പുഴയിൽ സിപിഐ-കോൺഗ്രസ് സംഘർഷം. ചാരുമൂട്ടിലാണ് സംഭവം. സിപിഐ-കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ 25ഓളം പേർക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർക്കും സംഘർഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതിനെ തുടർന്നുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

    നേരത്തെ സിപിഐ പ്രവർത്തകർ സ്ഥാപിച്ച കൊടിമരം കോൺഗ്രസുകാർ പിഴുതുമാറ്റിയിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ പ്രവർത്തകർ കൊടിമരം നാട്ടിയത്. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും വൈകാതെ അത് സംഘർഷത്തിൽ എത്തിച്ചേരുകയുമായിരുന്നു. ഇരു പാർട്ടികളിലുംപെട്ട കൂടുതൽ പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ കൂട്ട ഏറ്റുമുട്ടലായി മാറി. വടിയും മറ്റും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ കല്ലേറും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയപ്പോൾ അവർക്കുനേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.

    ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചാണ് അഞ്ച് പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

    സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് (Rain Alert) സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  വർധിച്ച സൂര്യതാപത്തിന്റെ  ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.

    ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. കഴിഞ്ഞ ദിവസം  ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

    ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകള്‍ സ്വീകരിക്കുക..മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.

    Published by:Anuraj GR
    First published: