• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ: എല്ലാ പരീക്ഷകളും മാറ്റി വച്ചു

ഹർത്താൽ: എല്ലാ പരീക്ഷകളും മാറ്റി വച്ചു

എസ്എസ്എൽസി, ഒന്നാം വർഷ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ മാറ്റി വച്ചു

exam

exam

  • Share this:
    ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. കാസർകോട് പെരിയയിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസാണ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആദ്യം കാസർകോട് ജില്ലയിൽ മാത്രമായിരുന്നു ഹർത്താൽ പ്രഖ്യപിച്ചത്. പിന്നീട് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് അറിയിച്ചു. എന്നാൽ പുലർച്ചെയോടെയാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ ആഹ്വാനം എത്തുന്നത്.

    Also Read-ഹർത്താൽ: തിരുവനന്തപുരം നഗരത്തിലെ കടകമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഒഴിവാക്കി

    ഇതേ തുടർ‌ന്ന് എസ്എസ്എൽസി, ഒന്നാം വർഷ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ്  പരീക്ഷ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കണ്ണൂർ സർവകലാശാല നടത്താനിരുന്ന എം ബി എ, എം സി എ, ബി ടെക് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

    First published: