കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മകന്റെ ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. പൊയികയിൽ ശ്രീജുവിനെയാണ് ഒരു മണിയോടെ കാറിലെത്തിയ സംഘം വെട്ടിപരിക്കേൽപിച്ചത് സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഭാര്യ സാനിയോ മനോമി എന്നിവരെ നവംബർ 17ന് ഹർത്താൽ ദിനത്തിലാണ് അമ്പലത്തുക്കുളങ്ങരവച്ച് ആർ.എസ്.എസുകാർ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇരുവരേയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയും ഇവടെ തടഞ്ഞ് മർദിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു. ആർഎസ‌്എസ‌് പ്രവർത്തകരായ കൽപ്പത്തൂരിലെ കുളക്കണ്ടി അഖിൽരാജ് (24, ), കൂത്താളി മൂരികുത്തിയിലെ നല്ലാക്കൂൽ മീത്തൽ ഷിബു (34) എന്നിവരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harthal, Kozhikkode, P mohanan, കോഴിക്കോട്, പി. മോഹനൻ, ഹർത്താൽ ആക്രമണം