തിരുവനന്തപുരം : ഹർത്താലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികൾ മാറ്റി. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Also Read-
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊല: സംസ്ഥാന ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചുകാസർകോട് ജില്ലയിൽ മാത്രമാണ് ആദ്യം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നതെങ്കിലും അർദ്ധരാത്രിയോടെ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. ഹർത്താൽ സമാധാനപരമായിരിക്കണമെന്നും അണികൾ അക്രമത്തിനു മുതിരരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചിട്ടുണ്ട്.
Also Read-ഹര്‍ത്താൽ: കർശന സുരക്ഷയൊരുക്കാൻ പൊലീസ്കാസർകോഡ് പെരിയയിൽ കല്ലിയേട്ടു സ്വദേശികളായ കൃപേഷ് (24), ശരത്‌ലാലിൽ(21) എന്നിവരാണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. നേരത്തെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോൺഗ്രസ് ആരോപണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.