കൊച്ചി : യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടാണ് ഡീൻ കുര്യാക്കോസ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കൺവീനർ എന്നിവർക്കെതിരെ പൊലീസ് മുഖേന നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചത്.
Also Read-മിന്നൽ ഹർത്താൽ; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തുകാസര്കോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദേശം നല്‍കിയത്. മിന്നൽ ഹർത്താലുകൾ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. അതേസമയം നിയമപരമായി തന്നെ നേരിടുമെന്നാണ് ഡീൻ കുര്യാക്കോസ് വിഷയത്തിൽ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.