തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ KSRTC സർവീസുകൾ നടത്തുണ്ട്. അതേസമയം കാസർകോട് കെ എസ് ആർ ടി സി ബസുകൾ ഓടുന്നില്ല. കർണ്ണാടക സ്റ്റേറ്റ് ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നുറോളം പേരെ കരുതൽ തടങ്കലിലാക്കി.
ശബരിമല തീര്‍ത്ഥാടനം കണക്കിൽ എടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന പി.എസ്.സി, സ്കൂൾ, സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
ഹർത്താലിന്റെ ഭാഗമായി രാവിലെ 10.30ന് അട്ടകുളങ്ങരയിൽ നിന്നും ഏജീസ് ഓഫീസിലേക്ക് സംയുക്ത സമിതി മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.