നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താലിൽ എടപ്പാളിൽ ചിതറിയോടിയവരുടെ ബൈക്കുകൾക്കെന്തു പറ്റി?

  ഹർത്താലിൽ എടപ്പാളിൽ ചിതറിയോടിയവരുടെ ബൈക്കുകൾക്കെന്തു പറ്റി?

  • Share this:
   മലപ്പുറം: ഹർത്താൽ ദിനത്തിൽ കേരളം ഏറ്റവും ശ്രദ്ധിച്ച സംഭവം നടന്നത് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആയിരുന്നു. കരുത്ത് തെളിയിക്കാൻ ബൈക്ക് റാലി നടത്തിയവർ നാട്ടുകാരുടെ പ്രതികരണത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ചിതറിയോടി. ബൈക്കിലെത്തിയവർ ബൈക്ക് ഉപേക്ഷിച്ച് ചിതറി ഓടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി.

   അന്ന് അവർ ഉപേക്ഷിച്ച ആ ബൈക്കുകൾ ഇപ്പോൾ ഉള്ളത് ചങ്ങരംകുളം സ്റ്റേഷനിലാണ്. ഹർത്താൽ അനുകൂലികളുടെ ബൈക്ക് റാലി സിപിഎം പ്രതിഷേധക്കാരുടെ സമീപത്തേക്ക് വന്നതോടെ പൊലീസ് ലാത്തി വീശി. അതോടെ എല്ലാവരും ചിതറിയോടി. അന്ന് രക്ഷപ്പെട്ടവരെ കാത്ത് 35 ബൈക്കുകൾ ആണ് ചങ്ങരംകുളം സ്റ്റേഷനിൽ ഇരിക്കുന്നത്.

   ബൈക്കുകളുടെ നമ്പർ പരിശോധിച്ചു ഉടമസ്ഥരെ ഒക്കെ പൊലീസ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്ക് പ്രശ്‌നങ്ങളിൽ ഉള്ള പങ്ക് കൂടി മനസിലാക്കിയ ശേഷമേ അടുത്ത നടപടി എടുക്കൂ. ഇതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളും എല്ലാം പൊലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.

   തുടർച്ചയായി രണ്ടുദിനം അവധി കിട്ടിയാൽ നിങ്ങൾക്ക് എവിടെയൊക്കെ പോകാം?

   പലരും ബൈക്കുകൾ അന്വേഷിച്ചും നിരപരാധിത്തം വിശദീകരിച്ചും വിളിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ നേരിൽ വരാൻ തയ്യാറായിട്ടില്ലെന്നു ചങ്ങരംകുളം പൊലീസ് പറയുന്നു. ഇതുവരെ 15 പേരെ ആണ് എടപ്പാൾ ബൈക്ക് റാലി സംഭവത്തിൽ അറസ്റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്.

   പൊലീസ് സ്റ്റേഷനിലിട്ട് യുവാവിനെ തല്ലിച്ചതച്ചു; മലയാളിയായ IAS കാരന് സസ്പെൻഷൻ

   പിടിയിലായവർ എല്ലാവരും ബിജെപി ബന്ധം ഉള്ളവരാണ്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു. അതേസമയം, പൊന്നാനിയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകൻ ആയ പൊന്നാനി സ്വദേശി രാംദാസ് ആണ് അറസ്റ്റിലായത്. ഇയാൾ എറിയുവാൻ വേണ്ടി കല്ല് പെറുക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

   ഇതോടെ പൊന്നാനിയിൽ പൊലീസിനെ ആക്രമിച്ചതിന് പിടിയിലായവരുടെ എണ്ണം 8 ആയി.

   First published: