• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഹൈക്കോടതി

ഹൈക്കോടതി

  • Share this:
    കൊച്ചി : യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, ഇതിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഏത് കക്ഷികൾ ഹര്‍ത്താൽ ആഹ്വാനം ചെയ്താലും സർക്കാർ സർവീസുകൾ നിര്‍ത്തി വയ്ക്കരുതെന്ന് വ്യക്തമാക്കിയ കോടതി, നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.സംസ്ക്കാരമുള്ള സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഹർത്താലിൽ നടക്കുന്നതെന്ന വിമർശനവും കോടതി ഉന്നയിച്ചിട്ടുണ്ട്.

    ഹർത്താലിനിടെ ഉണ്ടാകുന്ന അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹർത്താൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടാക്കിയ ബുദ്ധിമുട്ട് ന്യായീകരിക്കാൻ കഴിയുന്നതല്ല. നിയമവിരുദ്ധ ഹർത്താലിന്റെ പേരിൽ പൊതു സർവീസുകൾ നിർത്തിവയ്ക്കരുത്, നിർത്തിവെച്ചാൽ അത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കേണ്ടിവരുമെന്നും  കോടതി  അറിയിച്ചു.

    Also Read-കാസർകോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് FIR

    അർദ്ധരാത്രി 12.45നാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. അഡീഷണൽ എ.ജി.രഞ്ജിത് തമ്പാനാണ് സർക്കാറിന് വേണ്ടി ഹാജരായിരിക്കുന്നത്.ഹർത്താൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ന്യായീകരിക്കാവുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ എത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

    First published: