നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • REAL HERO: 'നിങ്ങളാണ് എന്റെ ഹീറോ'; ആംബുലൻസ് ഡ്രൈവർ ഹസനെ അഭിനന്ദിച്ച് നിവിൻ പോളി

  REAL HERO: 'നിങ്ങളാണ് എന്റെ ഹീറോ'; ആംബുലൻസ് ഡ്രൈവർ ഹസനെ അഭിനന്ദിച്ച് നിവിൻ പോളി

  'ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായ്പ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്'

  • News18
  • Last Updated :
  • Share this:
   കൊച്ചി: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് ആംബുലന്‍സിന്റെ വളയം പിടിച്ച ഹസന്‍ ദേളിയിലാണ്. അഞ്ച‌ര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഒട്ടേറെപേർ ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

   നിരവധി പേരാണ് ഹസന്‍ ദോളിയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നടന്‍ നിവിന്‍ പോളിയും തന്‍റെ ഫേസ്ബുക്കിലൂടെ ഹസനെ അഭിനന്ദിച്ചിരിക്കുകയാണ്. 'ഹസന്‍ എന്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായ്പ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്'-നിവിന്‍ പോളി ഫേസ്ബുക്കിൽ കുറിച്ചു.   First published:
   )}