HOME » NEWS » Kerala »

Kerala Local Body Election 2020 Result| മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് ഹാട്രിക് ജയം

രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്.

News18 Malayalam | news18-malayalam
Updated: December 16, 2020, 12:34 PM IST
Kerala Local Body Election 2020 Result| മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് ഹാട്രിക് ജയം
സതി കുഞ്ഞുമോൻ, എം എം മണി
  • Share this:
ഇടുക്കി: മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്. എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 79 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.

കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്.



Also Read- പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം കോർപറേഷനിൽ മേയർ കെ. ശ്രീകുമാർ പരാജയപ്പെട്ടു

പെരിയ ഇരട്ടക്കൊല: കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു
Published by: Rajesh V
First published: December 16, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories