കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ എൽ.ഡി.എഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തിരുവമ്പാടി മണ്ഡലത്തിലും പ്രതിഷേധം. തിരുവമ്പാടിയിലും പുതുപ്പാടിയിലുമാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർഥിയായ ലിൻ്റോ ജോസഫ് സിറ്റിംഗ് എം.എൽ.എയായ ജോർജ് എം. തോമസിന്റെ ബിനാമിയാണെന്ന് സി.പി.എം. പ്രവർത്തകർ ആരോപിക്കുന്നു.
മത്തായി ചാക്കോ സ്മാരക മന്ദിരത്തിനടുത്തും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ക്വാറി മാഫിയയില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യുഡിഎഫിനെ വിജയിപ്പിക്കാന്‍ ജോര്‍ജ്ജ് എം. തോമസ്സ് ശ്രമിച്ചു എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. തിരുവമ്പാടിയിലെ സീനിയര്‍ നേതാവായ വിശ്വനാഥനെ അടക്കം വെട്ടിയതിന് പിന്നില്‍ ക്വാറി മാഫിയ ആണെന്ന് സി.പി.എം. പ്രവർത്തകർ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയിലാണ് സി.പി.എം., ഡി.വെെ.എഫ്.ഐ. പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇത് വിവാദമായിരുന്നു. പുതുപ്പാടിയിലെ നേതാവിനെ ജോര്‍ജ്ജ് എം. തോമസ്സ് വെട്ടി മാറ്റി എന്ന തരത്തിലാണ് പോസ്റ്റുകള്‍. സ്ഥാനാര്‍ത്ഥിയായി സജീവ പരിഗണനയില്‍ ഉണ്ടായിരുന്ന പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് ജോണ്‍ അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു എന്നും ഇതിനു പിന്നില്‍ ജോര്‍ജ് എം. തോമസാണെന്നുമുള്ള തരത്തിലാണ് പോസ്റ്റുകള്‍.
വിവാദങ്ങള്‍ വിവിധയിടങ്ങളില്‍ ചൂടുപിടിക്കുമ്പഴും നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ സജീവമാണ്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കുറ്റ്യാടിയിൽ അനുനയ ചർച്ചകൾ തുടരുന്നതിനിടെയാണ് സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററുകൾ ഒട്ടിച്ചത് സി.പി.എം. പ്രവർത്തകരല്ലെന്ന് ജോർജ് എം. തോമസ് പറഞ്ഞു.
കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം
കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സി.പി.എം. വരണമെന്ന മുദ്രാവാക്യവും പ്രവർത്തകർ വിളിച്ചു. കേരള കോണ്‍ഗ്രസിന് സീറ്റ് നൽകിയത് രാവിലെയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തിയത്. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
Summary: After CPM workers launched an open fight against candidate selection in Kuttiady, similar campaign has been triggered in Thiruvambady. Candidate Linto Joseph is alleged to be a benami of sitting MLA George M. Thomas. George M. Thomas is also accused of sabotaging a possible victory for the left. Posters against the candidate had appeared in Puthuppady and Thiruvambady areas.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Assembly election update, Cpm, Thiruvambadi