• HOME
 • »
 • NEWS
 • »
 • kerala
 • »
 • Club House | ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്‌

Club House | ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്‌

പ്രചാരണം നടത്തിയ ആറു പേരില്‍ ഒരാള്‍ ഇവരായതിനാലാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്

ക്ലബ്ഹൗസ് (പ്രതീകാത്മക ചിത്രം)

ക്ലബ്ഹൗസ് (പ്രതീകാത്മക ചിത്രം)

 • Share this:
  ന്യൂഡല്‍ഹി: ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്. പ്രചാരണം നടത്തിയ ആറു പേരില്‍ ഒരാള്‍ ഇവരായതിനാലാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.

  ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്.

  ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.

  കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും അന്വേഷണവുമായി സഹകരിച്ചെന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. പെണ്‍കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വിദ്വേല്‍പരമായി സംസാരിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഫോണും ലാപ്പ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

  രാജസ്ഥാന്‍, യുപി , ഉത്തരാഖണ്ഡ്, ദില്ലി, യുപി സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റുള്ളവര്‍. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

  'നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്'; ഹോസ്റ്റലിലുള്ള മകളെ കൂട്ടാൻ പോയ ഉമ്മയ്ക്കും മകനും പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആക്ഷേപം

  ലോക്ക്ഡൗൺ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഹോസ്റ്റലിലുള്ള മകളെ കൂട്ടാൻ പോയ ഉമ്മയ്ക്കും സഹോദരങ്ങൾക്കുമാണ് ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനിൽ നിന്നും മോശം അനുഭവമുണ്ടായത്.

  അഫ്സൽ മണിയിൽ (Afsal Maniyil) എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് കുറിപ്പ് വന്നത്. സംഭവത്തിന്റെ വീഡിയോയും ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. "അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി" എന്ന കുറിപ്പോടെയാണ് അഫ്സലിന്റെ പോസ്റ്റ്.

  Also Read - അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം

  കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാൻ ഉമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. ഞായറാഴ്ച്ച ലോക്ക്ഡൗൺ ആയതിനാൽ മതിയായ രേഖകളുമായാണ് യാത്ര ആരംഭിച്ചതെന്നും ഏഴോളം പൊലീസ് ചെക്കിങ് പിന്നിട്ട് ഓച്ചിറ എത്തിയപ്പോൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് കുറിപ്പിൽ പറയുന്നത് ഇങ്ങനെ,

  Also Read-'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്

  "7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.
  "നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ..."

  മതിയായ രേഖകളുണ്ടായിട്ടും തങ്ങളെ മാത്രം തടഞ്ഞുവെച്ചതിനെ തന്റെ ഉമ്മ ചോദ്യം ചെയ്തു.

  "ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം"
  ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു.
  "അതേ...നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്..."
  Published by:Karthika M
  First published: