• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front | വിദ്വേഷ മുദ്രവാക്യം; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Popular Front | വിദ്വേഷ മുദ്രവാക്യം; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.

  • Share this:
    ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ(Popular Front Rally) വിദ്വേഷ മുദ്രാവാക്യം(Hate Slogan) വിളിച്ച കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കുക. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.

    ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പി എച്ച് നാസറിനെ അറസ്റ്റ് ചെയ്തത്. പൊലീസ് കാഞ്ഞിരമറ്റത്ത് എത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസില്‍ സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തുവയസുകാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍.

    Also Read-Popular Front | വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ പി.എച്ച് നാസർ അറസ്റ്റിൽ

    പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീര്‍.

    അതേസമയം പോപ്പുലര്‍ ഫ്രണ്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പോപ്പുലര്‍ ഫ്രണ്ട് നേതാക്കക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ട്രഷറര്‍ പി എച്ച് നാസറിനെ തടങ്കലില്‍ വച്ച നടപടി അംഗീകരിക്കാനാവില്ല. കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

    Also read-Popular Front | മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും; സംസ്ഥാന ട്രഷററെ തടങ്കലിൽവെച്ചത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ

    പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴി തടയും. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ തകര്‍ന്ന ഇമേജില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. പ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി സി എ റൗഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: