HOME /NEWS /Kerala / Popular Front | വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ പി.എച്ച് നാസർ അറസ്റ്റിൽ

Popular Front | വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ പി.എച്ച് നാസർ അറസ്റ്റിൽ

kh-nasar_popular front

kh-nasar_popular front

പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ ജനമഹാ സമ്മേളനത്തിന്‍റെ സംഘാടകനെന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി

  • Share this:

    ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച്‌ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പി എച്ച് നാസറിനെ അറസ്റ്റ് ചെയ്തത്. പൊലീസ് കാഞ്ഞിരമറ്റത്ത് എത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

    പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ ജനമഹാ സമ്മേളനത്തിന്‍റെ സംഘാടകനെന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

    കേസില്‍ സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തുവയസുകാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍. കേസില്‍ കുട്ടിയുടെ പിതാവ് ഉൾപ്പടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 29 ആയി.

    അതേസമയം പോപ്പുലർ ഫ്രണ്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പോപ്പുലർ ഫ്രണ്ട് നേതാക്കക്കൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലർ ഫ്രണ്ടിൻ്റെ സംസ്ഥാന ട്രഷറർ പി എച്ച് നാസറിനെ തടങ്കലിൽ വച്ച നടപടി അംഗീകരിക്കാനാവില്ല. കുട്ടി വിളിച്ച മുദ്രാവാക്യത്തിൻ്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

    പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ നടപടി തുടർന്നാൽ മുഖ്യമന്ത്രിയെ വഴി തടയും. തൃക്കാക്കര തിരഞ്ഞെടുപ്പിൽ തകർന്ന ഇമേജിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. പ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി പി മുഹമ്മദ് ബഷീർ, സെക്രട്ടറി സി എ റൗഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    First published:

    Tags: Popular front of India