തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ ഗള്‍ഫിലെ നഴ്സുമാര്ക്കെതിരെയും മുസ്ലിം സമുദായത്തിനെതിരെയും വിദ്വേഷ പ്രചരണം (Hate Speech) നടത്തിയെന്ന ആരോപണം നേരിടുന്ന ദുര്‍ഗാദാസിനെ (Durgadas) ഖത്തർ മലയാളം മിഷന് കോഓർഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കി. കോഓർഡിനേറ്റര്‍ പദവി ഉള്‍പ്പെടെ നിലവിലുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി കേരള മിഷന് (Kerala Mission) അറിയിച്ചു.
ദുര്‍ഗാദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് കേരള മിഷന്റെ നടപടി. വസ്തുതകളുടെ അടിസ്ഥാനത്തിലില്ലാത്ത പ്രചരണമാണ് ദുര്‍ഗദാസില്‍ നിന്നുണ്ടായതെന്ന് കേരള മിഷന് ബോധ്യപ്പെട്ടുവെന്നും കേരള മിഷന് പത്രക്കുറിപ്പില്‍ പറഞ്ഞു. തൊഴില്‍ തേടി വിദേശത്തേക്ക് എത്തുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന പ്രചരണം ദുര്‍ഗാദാസിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും മലയാളം മിഷൻ കുറിപ്പിൽ പറഞ്ഞു.
ദുര്‍ഗാദാസിന്റെ പ്രസ്താവന നഴ്സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞിരുന്നു. മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസും ആവശ്യപ്പെട്ടു.
ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷന് കോഓർഡിനേറ്ററുടെ പ്രസ്താവന. ഐബിപിസിക്കും മുഖ്യമന്ത്രിക്കും യൂണിക് പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നഴ്സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.