• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | വിദ്വേഷ പ്രസംഗക്കേസ്: പിസി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

PC George | വിദ്വേഷ പ്രസംഗക്കേസ്: പിസി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്

  • Share this:
    തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് (PC George) ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

    കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. ഇതോടെ ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു.



    ഇതിനെ തുടര്‍ന്ന്  പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പോലീസ് നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ വാദം നിലിനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന്  കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

    Also Read- വോട്ടിംഗ് ശതമാനം കുറഞ്ഞു; തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശും പോയി

    ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. പൊലീസിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

    തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. ക്രിസ്ത്യൻ പ്രീണനത്തിന് ശ്രമിച്ചു, പരാജയം പാഠം; വിമര്‍ശനവുമായി സമസ്ത


    കോഴിക്കോട്: തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയത്തിന്റെ (election debacle of left wing in Thrikkakara) പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ മതേതര നിലപാടിനെ ചോദ്യം ചെയ്ത് സമസ്ത നേതാക്കള്‍ (Samastha leaders). സമുദായ വിദ്വേഷ പ്രചാരണം മുതലെടുത്ത് വിജയിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ ജനങ്ങള്‍ തള്ളിയിരിക്കുകയാണെന്ന് സമസ്ത നേതാക്കളായ മുസ്തഫ മുണ്ടുപാറയും സത്താര്‍ പന്തല്ലൂരും വിമര്‍ശിച്ചു.

    ക്രിസ്ത്യാനിയെ സ്ഥാനാര്‍ത്ഥിയാക്കി സമുദായ സ്ഥാപനത്തില്‍വെച്ച് പ്രഖ്യാപനം നടത്തുന്നത് കേരളത്തിന് പരിചയമില്ലാത്ത രീതിയാണ്. തൃക്കാക്കര പരാജയത്തില്‍ നിന്ന് ഇടതുപക്ഷം പാഠം പഠിക്കണമെന്നും എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറയും എസ്.കെ.എസ്.എഫ്. നേതാവ് സത്താര്‍ പന്തല്ലൂരും പറഞ്ഞു.

     Also Read- തൃക്കാക്കര ജയം ജനങ്ങൾ പി.ടി.തോമസിന് നൽകിയ മരണാനന്തര ബഹുമതി: എംഎം ഹസ്സൻ 

    കേരളത്തില്‍ ക്രിസ്ത്യൻ മുസ്ലിം ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാണ് സമസ്ത നേതാക്കള്‍ വിമര്‍ശിച്ചത്. സമുദായങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് കേരളത്തിന് പരിചയമില്ലാത്ത ശൈലിയാണ്. എല്ലാക്കാലവും ഇത് കേരളത്തില്‍ വിജയിക്കില്ല. തൃക്കാക്കര പാഠമാണെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

    മുസ്ലിംകളും ക്രിസ്ത്യന്‍ വിഭാഗവും വലിയ സൗഹൃദത്തില്‍ കഴിഞ്ഞവരാണ്. ഈ രണ്ടു സമുദായത്തെയും ശത്രുക്കളായാണ് സംഘപരിവാര്‍ കണ്ടത്. എന്നാല്‍ കേരളത്തിന് പരിചയമില്ലാത്ത ചില ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടാനും നിലനിര്‍ത്താനും ശ്രമിക്കുന്നു. അത്തരം ശ്രമങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ സന്ദേശമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. ആര് വിജയിച്ചു, പരാജയപ്പെട്ടുവെന്ന വിശകലനത്തിന് അപ്പുറം, മതഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
    Published by:Arun krishna
    First published: