നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടനാടും നെതര്‍ലന്‍ഡ്‌സും തമ്മിലെന്ത് ബന്ധം?

  കുട്ടനാടും നെതര്‍ലന്‍ഡ്‌സും തമ്മിലെന്ത് ബന്ധം?

  1287 ലെ മഹാപ്രളയമാണ് നെതര്‍ ലന്‍ഡ്സിന് സവിശേഷമായ ഭൂപ്രകൃതി നല്‍കിയത്. 1341ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കം കേരളത്തിന്റെ തീരമേഖലയെ ആകെ മാറ്റിമറിച്ചു.

  facebook image

  facebook image

  • Share this:
   #പ്രജില. പി

   തലക്കെട്ടിലെ ചോദ്യം തമാശയല്ല. ഉത്തരം എളുപ്പവുമല്ല. കേരളത്തിലെ നെതര്‍ലന്റ്‌സാണ് കുട്ടനാട് എന്ന വിശേഷണമല്ല. ഉണ്ടാക്കിയെടുത്ത കുട്ടനാടാണ് നെതര്‍ലന്റ്‌സ് എന്ന് പറഞ്ഞാലാണ് ശരി. അതായത് ജലാശയങ്ങളും കായലുകളും കാറ്റാടികളും ടൂലിപ് പുഷ്പങ്ങളും നിറഞ്ഞ നെതര്‍ലന്‍ഡ്‌സിനെ യൂറോപ്പിന്റെ കുട്ടനാടെന്ന് വിശേഷിപ്പിക്കാമെന്ന്. രണ്ടുനാടിനും സമാനതകളും ആ സമാനതകളില്‍ വ്യത്യസ്തതയുമുണ്ട്.

   നെതര്‍ലന്‍ഡ്‌സ് എന്നാല്‍ താഴ്ന്ന പ്രദേശം എന്നര്‍ത്ഥം. മൂന്നില്‍ രണ്ടു ഭാഗവും സമുദ്രനിരപ്പിന് താഴെ. 1287 ലെ മഹാപ്രളയമാണ് നെതര്‍ ലന്‍ഡ്സിന് സവിശേഷമായ ഭൂപ്രകൃതി നല്‍കിയത്. 1341ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കം കേരളത്തിന്റെ തീരമേഖലയെ ആകെ മാറ്റിമറിച്ചു. അങ്ങനെ രൂപപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് കുട്ടനാട്. സമുദ്രനിരപ്പിന് താഴെ കൃഷിചെയ്യുന്ന രണ്ട് പ്രദേശങ്ങളേ ലോകത്തുള്ളൂ. കുട്ടനാടും നെതര്‍ലന്‍ഡ്‌സും.

   10 അടിയിലേറെ താഴ്ചയിലാണ് കുട്ടനാട്ടിലെ നെല്‍കൃഷി. പ്രകൃതിയൊരുക്കിയ അത്ഭുതമാണ് കുട്ടനാടെങ്കില്‍ മനുഷ്യന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത നാടാണ് നെതര്‍ലന്‍ഡ്‌സ്. കേരളത്തോളം വിസ്തൃതി മാത്രമേ നെതര്‍ലന്‍ഡ്സിന് ഉള്ളൂ. ഓറഞ്ച് നിറത്തിന്റെ ചാരുതയാണ് നെതര്‍ലന്‍ഡ്സിലെ കാഴ്ചകള്‍ അധികവും. പ്രകൃതിദത്ത കാഴ്ചകള്‍ ഇവിടെ കുറവാണ്. പൗരാണികതയും ആധുനികതയും സമ്മേളിക്കുന്ന പ്രദേശമാണ് നെതര്‍ ലന്‍ഡ്സ്. എന്നാല്‍ പരമ്പരാഗത കൃഷിയാണ് കുട്ടനാടിന്റെ മുഖമുദ്ര. കുട്ടനാടിനെ മനോഹരമാക്കുന്നത് പുഞ്ചപ്പാടങ്ങളുടെ തനിപ്പച്ചപ്പാണ്. നെതര്‍ലന്‍ഡ്സിലെ സസ്യജാലങ്ങളിലധികവും ഗ്ലാസ് കൊണ്ട് നിര്‍മിച്ച ഹരിതഗൃഹങ്ങളില്‍ വളരുന്നവയും. രണ്ടിടവും തരുന്നത് വേറിട്ട കാഴ്ചാനുഭവം തന്നെ.

   സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരമാണ് നെതര്‍ലന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം. കുട്ടനാടിനെപ്പോലെ നിരന്തരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശം. 2500ലധികം കിലോമീറ്റര്‍ ബണ്ടുകള്‍ നിര്‍മിച്ചാണ് നെതര്‍ലന്‍ഡ്‌സ് വെള്ളപ്പൊക്കം നേരിടുന്നത്. കുട്ടനാട്ടിലെ കൃഷിഭൂമിയില്‍ ഏറെയും കായലില്‍ ബണ്ട് നിര്‍മിച്ച് ഉണ്ടാക്കിയതാണ്. കൃഷി, ആളുകളുടെ ജീവിതം, അതിജീവനം, ആവാസ വ്യവസ്ഥ തുടങ്ങിയവയില്‍ എല്ലാം കുട്ടനാടും നെതര്‍ലന്‍ഡ്‌സും തമ്മില്‍ സാമ്യം ഏറെ. അതുകൊണ്ട് തന്നെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉള്ള ഡച്ച് സഹായത്തെ പ്രതീക്ഷയോടെ കാണുകയാണ് കുട്ടനാട്ടുകാര്‍. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡച്ച് രാജാവ് വില്ല്യം അലക്‌സാണ്ടറും കുടുംബവും വൈകിട്ടോടെ മടങ്ങും.
   First published:
   )}