• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോലിക്കെത്തുന്ന മുത്തൂറ്റിലെ ജോലിക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

പത്ത് മുത്തൂറ്റ് ബ്രാഞ്ച് മാനേജര്‍മാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ

news18
Updated: September 5, 2019, 4:11 PM IST
ജോലിക്കെത്തുന്ന മുത്തൂറ്റിലെ ജോലിക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
ഹൈക്കോടതി
  • News18
  • Last Updated: September 5, 2019, 4:11 PM IST IST
  • Share this:
കൊച്ചി: മുത്തൂറ്റിലെ ജോലിക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. എറണാകുളം, കോട്ടയം ജില്ലകളിൽ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിൽ സ്വമേധയാ ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനാണ് ഹൈക്കോടതി നിർദേശം. സി ഐ ടി യു പ്രവർത്തകർ ജോലിക്കാരെ തടയുന്നു എന്ന് കാണിച്ച് പത്ത് ബ്രാഞ്ചുകളിലെ മാനേജർമാർ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഹെഡ് ഓഫീസും റീജണല്‍ ഓഫീസും അടക്കമുള്ള പത്ത് ഓഫീസുകള്‍ക്കാണ് വിധി ബാധകം. സമരം ചെയ്യാനുള്ള അവകാശം പോലെ ജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശത്തേയും മാനിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കഴിഞ്ഞദിവസം മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുമെന്ന് സ്ഥാപനം അറിയിച്ചിരുന്നു. പത്രപ്പരസ്യത്തിലൂടെയാണ് ശാഖകള്‍ പൂട്ടുന്ന വിവരം മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചത്. ഈ ശാഖകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ച് സ്വര്‍ണം തിരിച്ചെടുക്കണം എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പറയുന്നുണ്ട്.

Also Read- പുത്തുമലയിലെ ദുരന്തത്തിനു കാരണം അശാസ്ത്രീയ നിർമ്മാണവും

എറണാകുളത്തെ കത്രിക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമങ്ങലം എന്നീ ശാഖകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തെ ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര സിറ്റി ബ്രാഞ്ച്, ഭരണിക്കാവ്. തെങ്ങന, കുമളി കൊളുത്ത് പാലം, പത്തിരിപാല, പാലക്കാട് സുല്‍ത്താന്‍ പേട്ട്, കോട്ടക്കല്‍ ചന്‍ങ്ങുവെട്ടി, മലപ്പുറം ഡൗണ്‍ ഹില്‍ എന്നീ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റ് തീരുമാനം. പ്രശ്‌നം പരിഹരിക്കാനായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുത്തൂറ്റ് വിട്ടുനിന്നിരുന്നു. ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ്, യൂണിയനുമായുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു സമരം.

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...