ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കേന്ദ്ര നിർദ്ദേശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

News18 Malayalam | news18
Updated: June 22, 2020, 9:15 PM IST
ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കേന്ദ്ര നിർദ്ദേശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം
ഹൈക്കോടതി
  • News18
  • Last Updated: June 22, 2020, 9:15 PM IST
  • Share this:
കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട ഹർജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിർദ്ദേശത്തിലെ ഒരു വ്യവസ്ഥ അനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം ആവശ്യമുണ്ട്.

You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]

ഇത്തരമൊരു നിബന്ധന കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശത്തിൽ ഉള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന് തുല്യമായി കണക്കാക്കേണ്ടി വരുമെന്നും കോടതി ചൂണ്ടികാട്ടി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് അറിയിക്കണം.

ഇത് സംബന്ധിച്ച മുഴുവന്‍ ഫയലുകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
First published: June 22, 2020, 9:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading