• HOME
 • »
 • NEWS
 • »
 • kerala
 • »
 • മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം: അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം: അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കൊച്ചി: മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.  സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്. എറണാകുളം മുനമ്പം പൊലീസിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

  മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്‍പനേരം മാസ്‌ക് മാറ്റിയതിന്റെ പേരില്‍ പൊലീസ് അസഭ്യം പറഞ്ഞെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നുമാണു റിസോര്‍ട്ട് ജീവനക്കാരനായ വൈശാഖിന്റെ പരാതി.

  Also Read 'എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം'; നാണക്കേടെന്ന് ബെന്യാമിന്‍

  ഹര്‍ജിക്കാരന്‍ ഏപ്രില്‍ 18ന് ഡിജിപിക്കു നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തിയെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു പരാതിക്കാരനെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപടി ക്രമങ്ങളാണു പാലിച്ചതെന്നു ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് അസഭ്യം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

  വിശദമായ അന്വേഷണത്തിനുള്ള കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയെ അന്വേഷണത്തിനു നിയോഗിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചത്.

  അറസ്റ്റ് ചെയ്തവരെ ഉൾപ്പെടുത്തി ട്രോൾ വീഡിയോ; വിവാദത്തിനു പിന്നാലെ പിൻവലിച്ച് പൊലീസ്  തിരുവനന്തപുരം: വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരെ ഉൾപ്പെടുത്തി പൊലീസ് തയാറാക്കിയ ട്രോൾ വീഡിയോകൾ പിൻവലിച്ചു. അറസ്റ്റിലായവരെ ഉൾപ്പെടുത്തി തയാറാക്കിയ രണ്ട് ട്രോൾ വിഡിയോകളാണ് വിവാദമായതിനെത്തുടർന്ന് ഔദ്യോഗിക ഫേസ്ബുക്ക്  പേജുകളിൽ നിന്നും പൊലീസ് പിൻവലിച്ചത്. മിനി ലോക്ഡൗണിൽ പൊലീസ് കെട്ടിയ കയർ പൊട്ടിച്ച സ്കൂട്ടർ യാത്രികനെക്കൊണ്ടു തിരിച്ചു കെട്ടിക്കുന്നതായിരുന്നു ഒന്നാമത്തെ വീഡിയോ. നിയമലംഘനം നടത്തിയ ആൾക്കൊപ്പം പൊലീസുകാർ ലാത്തിയുമായി ചുറ്റും നിൽക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

  ഇൻസ്റ്റഗ്രാം ലൈവിൽ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോയാണ് മറ്റൊന്ന്. ഈ രണ്ടു വീഡിയോകളും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതികളെ സമൂഹത്തിനു മുന്നിൽ പരസ്യമായി പരിഹസിക്കാൻ പൊലീസിന് അധികാരമുണ്ടോയെന്ന ചോദ്യമാണ് പലരും ഉയർത്തിയത്.
  Also Read തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സെക്രട്ടറി പാലാക്കാരി

  ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന ഡിജിപിയുടെ ഉത്തരവു നിലനിൽക്കെയാണ് കയറു പൊട്ടിച്ചെന്ന പേരിൽ  സ്കൂട്ടർ യാത്രികനെ പൊലീസ് പിടികൂടിയത്.

  Covid 19, Kerala Police, High Court of Kerala, Mask, Covid 19 protocol, Corona Virus

  Published by:Aneesh Anirudhan
  First published: