ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

മോഹൻലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: October 15, 2019, 12:34 PM IST
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്
മോഹൻലാൽ
  • Share this:
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻ ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് സൂക്ഷിച്ചതിനെതിരെ മോഹൻലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു
. ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരിഗണിക്കും.

ആനക്കൊമ്പ് കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ വിശദീകരണകുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണ് കോടതിയിൽ വിശദീകരണം നൽകിയത്.

2011 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിന് ഏഴു വർഷം കഴിഞ്ഞാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഇതിൽ ഗൂഡാലോചനയുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതെന്നും തനിക്ക് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read- 'വാഹനങ്ങളിൽ ഡാഷ് ക്യാമറ വേണം'; റോഡുകൾ ശവപ്പറമ്പാകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

2011ൽ രജിസ്റ്റർ ചെയ്‌ത കേസിൽ തുടർനടപടി സ്വീകരിക്കാത്തതിന് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ നടപടികള്‍ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കേസ് എന്തുകൊണ്ടാണ് തീര്‍പ്പാക്കാത്തതെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നു മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.

മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടർന്നാണ് മോഹൻലാൽ വിശദീകരണവുമായി കോടതിയെ സമീപിച്ചത്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ വിശദീകരിച്ചത്.

First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading