• HOME
  • »
  • NEWS
  • »
  • kerala
  • »
  • HC ORDER ON PUBLIC HEALTH EMERGENCY ORDINANCE GIVES UPPER HAND FOR STATE GOVERNMENT

ശമ്പളം പിടിക്കാൻ ഓർഡിനൻസിന് ഹൈക്കോടതി അനുമതി; സർക്കാരിന് വിജയം; ജീവനക്കാർക്ക് തിരിച്ചടി

സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനാൽ ലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി.

News18

News18

  • Share this:
    തിരുവനന്തപുരം: ശമ്പളം പിടിക്കാനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമാനുസൃതമാണെന്ന ഹൈക്കോടതി ഉത്തരവ് ജീവനക്കാർക്ക് തിരിച്ചടിയായി. കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓര്‍ഡിനന്‍സാണ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

    ശമ്പളം തിരിച്ചു നല്‍കുമെന്ന് ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ട്. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം വ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
    TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]
    ജീവനക്കാരുടെ അനുമതി ഇല്ലാതെ 25ശതമാനം ശമ്പളം പിടിക്കാന്‍ സർക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നാണ് ജീവനക്കാരുടെ സംഘടനകൾ വാദിച്ചത്. ഭരണഘടനയുടെ 309 വകുപ്പ് അനുസരിച്ച് ശമ്പളം ജീവനക്കാരുടെ അവകാശമാണ്. ആ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ശമ്പള ചട്ടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഒരു ഓര്‍ഡിനന്‍സിലൂടെ ശമ്പളം പിടിക്കാനുള്ള നീക്ക ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

    ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് നിയമ സാധുത ഉണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതില്‍ ഭരണഘടനാ നല്‍കുന്ന അവകാശങ്ങളുടെ ലംഘനമില്ല. സർക്കാരിന്റെ ഈ വാദങ്ങളെ അംഗീകരിക്കുന്നതാണ് കോടതി വിധി. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഓഡിനൻസ് ഇറക്കിയത്.

    യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എന്‍ജിഒ സംഘ്, കേരള എന്‍ജിഒ അസോസിയേഷന്‍, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്‍, പിഎസ്സി എംപ്ലോയീസ് അസോസിയേഷന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍, പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍, വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, ഫോറം ഫോര്‍ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.
    Published by:Aneesh Anirudhan
    First published:
    )}