നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 2019 ലെ വോട്ടർ പട്ടിക അംഗീകരിച്ചതിനെതിരെ അപ്പീൽ; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലേക്ക്

  2019 ലെ വോട്ടർ പട്ടിക അംഗീകരിച്ചതിനെതിരെ അപ്പീൽ; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലേക്ക്

  ഏതു പട്ടിക ഉപയോഗിച്ചാലും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ

  തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലേക്ക്

  തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലേക്ക്

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്.

  കേസിൽ അപ്പീല്‍ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ വ്യക്തമാക്കി. ഏതു പട്ടിക ഉപയോഗിച്ചാലും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തെരെഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

  2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അടുത്താഴ്ച ആദ്യം അപ്പീല്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

  ALSO READ: ജനകീയ സമരങ്ങളിലൂടെ സുപരിചിതൻ; കർഷക കുടുംബത്തിൽനിന്ന് ബിജെപിയുടെ അമരത്തേക്ക് കെ. സുരേന്ദ്രൻ

  2015 ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019 ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണുള്ളത്. 25,000 ത്തോളം ബുത്തുകള്‍ കേരളത്തിലുണ്ട്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടു നമ്പര്‍ അടക്കം പരിശോധിക്കണം, കരട് പട്ടിക തയ്യാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യണം.

  25,000 ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേണം ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ. ഇതിന് നാലു മാസമെങ്കിലും വേണ്ടി വരും.മാത്രമല്ല അതിന് ശേഷം ഇത് വാര്‍ഡ് അടിസ്ഥാനത്തിലേക്ക് മാറ്റേണ്ടിയും വരും. വാര്‍ഡ് അടിസ്ഥാനത്തിലുള്ള 2015 പട്ടികയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നാണ് കമ്മിഷന്റെ അഭിപ്രായം.

  ALSO READ: ജനസംഖ്യാ രജിസ്റ്ററിൽ അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച

  പതിനഞ്ചര ലക്ഷത്തോളം പേര്‍ ഇതിനോടകം വോട്ടര്‍ പട്ടികയില്‍ പുതുതായിപേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിൽ പകുതി പേർ വോട്ടർമാരാകുകയും ചെയ്തു.  2019 ലെ പട്ടിക ഉപയോഗിച്ചാൽ പത്തു കോടിയലധികം രൂപയുടെ അധികചെലവും ഉണ്ടാകും. ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

  അപ്പീല്‍ പോയാലും തെരഞ്ഞെടുപ്പ് നീണ്ട് പോകില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. അടിയന്തിര ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് വൈകിക്കാനുള്ള ബോധപൂർവ ശ്രമം കമ്മിഷനും സർക്കാരും ചേർന്ന് നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
  First published:
  )}