കൊച്ചി: പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കാനാവില്ലന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി അപക്വമാണന്നും വെടിയുണ്ടകള്‍ കാണാതായ സംഭവം സര്‍ക്കാര്‍ അന്വേഷിച്ചോളുമെന്നും കോടതി ഇടപെടേണ്ട കാര്യമില്ലന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വെടിയുണ്ടകള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതാണന്നും ദേശീയ തലത്തിലുള്ള ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.