എം.സി. ജോസഫൈനെ വനിതാ കമ്മീഷനിൽനിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി; ബിജെപി നേതാവിന് 10,000 രൂപ പിഴ
എം.സി. ജോസഫൈനെ വനിതാ കമ്മീഷനിൽനിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി; ബിജെപി നേതാവിന് 10,000 രൂപ പിഴ
ഹര്‍ജിക്കാരനായ ബിജെ പി നേതാവ് ബി. രാധാക്യഷ്ണ മേനോന് 10,000 രൂപ പിഴയും കോടതി വിധിച്ചു. അടിസ്ഥാനമില്ലാത്ത വാദമാണ് ഹര്ജിക്കാരന് ഉന്നയിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി.
കൊച്ചി: വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് എം. സി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനായ ബിജെ പി നേതാവ് ബി. രാധാക്യഷ്ണ മേനോന് 10,000 രൂപ പിഴയും കോടതി വിധിച്ചു. അടിസ്ഥാനമില്ലാത്ത വാദമാണ് ഹര്ജിക്കാരന് ഉന്നയിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി.
ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ആണ് ബി രാധാകൃഷ്ണമേനോന്.
ജോസഫൈനെ പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യം നില നില്‍ക്കുന്നതല്ലെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
'പാര്‍ട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ കമ്മീഷന് അന്വേഷിക്കേണ്ടതില്ല ' എന്ന ജോസഫൈന്റ പ്രസ്താവന കമ്മീഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണന്നും പദവിയില്‍ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഇതേ ആവശ്യം ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.