• HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS | സഞ്ജിത്ത് വധക്കേസ് പ്രതികൾ അന്യസംസ്ഥാനത്ത് ഒളിവിൽ; സിബിഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

RSS | സഞ്ജിത്ത് വധക്കേസ് പ്രതികൾ അന്യസംസ്ഥാനത്ത് ഒളിവിൽ; സിബിഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

സഞ്ജിത്ത്‌ വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ റിപ്പോർട്ട് നൽകി

Sanjith

Sanjith

  • Share this:
    പാലക്കാട്: ആർ എസ് എസ് (RSS) നേതാവ് സഞ്ജിത്തിനെ വധിച്ച കേസ് (Sanjith murder Case) സി ബി ഐ (CBI) അന്വേഷിക്കട്ടെയെന്ന് വാക്കാൽ പരാമര്‍ശിച്ച് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യമായ ചില വശങ്ങള്‍ കേസിലുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾ അന്യ സംസ്ഥാനങ്ങളിൽ ഒളിവിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് പറയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് തിടുക്കമെന്താണെന്നും കോടതി ചോദിച്ചു.

    അതേസമയം സഞ്ജിത്ത്‌ വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ റിപ്പോർട്ട് നൽകി. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ആകെ പതിനെട്ട് പ്രതികളാണ് കേസിൽ ഉള്ളതെന്നും കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സര്‍ക്കാർ വിശദീകരണം നൽകിയത് ഇങ്ങനെയാണ്.

    പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകൻ (RSS worker) സഞ്ജിത്ത് കൊലക്കേസിൽ (Sanjith murder case) മുഖ്യസൂത്രധാരൻ ഒരാഴ്ച മുമ്പ് അറസ്റ്റിലായിരുന്നു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഹാറൂണിനെ ചെർപ്പുളശ്ശേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. സഞ്ജിത്തിനെ കൊലപ്പെടുത്താൻ ആളുകളെ സംഘടിപ്പിച്ചതിലും ഗൂഢാലോചന നടത്തിയതിലും മുഖ്യ പങ്കുവഹിച്ചത് ഹാറൂണാണെന്ന് എസ്.പി. പറഞ്ഞു. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിയ കേസിൽ സഞ്ജിത്ത് പ്രതിയാണെന്നും അതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നും എസ്.പി. പറഞ്ഞു.

    Also Read- RSS പ്രവർത്തകന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

    നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ പാലക്കാട് മമ്പറത്ത് വെച്ച് കൊലപ്പെടുത്തുന്നത്. ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ഇതിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാമനായി അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം വൃത്തമാക്കി.

    വാവസുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ; അപകടനില തരണം ചെയ്തിട്ടില്ല

    കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ  പുരോഗതി ഉണ്ടെന്ന് ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ   പ്രവർത്തനം  സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

    തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.

    ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ്  വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
    Published by:Anuraj GR
    First published: