കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫര്സീന് മജീദ്, നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക.
പ്രതിഷേധ സമയത്ത് മുഖ്യമന്ത്രി വിമാനത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന എയര്‍പോര്‍ട്ട് മാനേജറുടെ റിപ്പോര്‍ട്ട് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആള് ഇടപെട്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇ പി ജയരാജന്റെ പേരെടുത്തു പറയുന്നില്ല.മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍ പ്രതിഷേധക്കാര്‍ ആക്രോശത്തോടെ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് മാറ്റിയ ഉടന്‍ മൂന്നു പേരും എഴുന്നേറ്റു.ഇവരോട് ഇരിക്കാന്‍ വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.8 A, 8 C, 7 D സീറ്റുകളിലായിരുന്നു പ്രതിഷേധക്കാര്‍ യാത്രചെയ്തത്.
എന്നാല്‍ വിമാനത്തില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്ന് ആവര്‍ത്തിച്ചു. ഇപി ജയരാജന്റെയും മറ്റും ഇടപെടല്‍ കൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി നേരത്തെ കോഴിക്കോട് പുറമേരിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് വധശ്രമമാണ് നടന്നതെന്ന് പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.